കോയമ്ബത്തൂരില്‍ ലഷ്‌കര്‍ ഭീകരര്‍, അതീവ ജാഗ്രത

0
652

 

കോയമ്പത്തൂര്‍: ലഷ്‌കര്‍ ഇ തൊയ്ബ ഭീകരര്‍ നുഴഞ്ഞുകയറിയതായ രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ അതീവ ജാഗ്രതാ bytonneനിര്‍ദേശം.  ആറ് ലഷ്‌കര്‍ ഭീകരര്‍ ശ്രീലങ്കവഴി തമിഴ്‌നാട്ടിലെത്തിയതായാണ് വിവരം. . ഭീകരരെന്ന് സംശയിക്കുന്ന രണ്ടു പേരുടെ ചിത്രം കോയമ്പത്തൂര്‍ സിറ്റി പോലീസ് എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും കൈമാറി.
രഹസ്യാന്വേഷണ സംഘത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കോയമ്പത്തൂര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ നഗരങ്ങളില്‍ അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം, ബസ് സ്റ്റാന്‍ഡുകള്‍, ആരാധാനാലയങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കര്‍ശന പരിശോധനയാണ് നടക്കുന്നത്. പടിഞ്ഞാറന്‍ തമിഴ്‌നാട്ടിലെ എട്ട് ജില്ലകളിലായി ഏഴായിരം പോലിസുകാരെ സുരക്ഷ പരിശോധനയ്ക്കായി നിയോഗിച്ചു. മൂന്ന് ജില്ലകള്‍ ഉള്‍പെടുന്ന ചെന്നൈ നഗരത്തില്‍ മാത്രം ആയിരത്തിയഞ്ഞൂറ് പോലീസുകാരെയും വിന്യസിച്ചു.
 

deepthi gas