രാഷ്ട്രപതിയുടെ പുരസ്‌കാരം: പ്രജീഷ് തോട്ടത്തിലിന് സ്‌നേഹാദരം

0
370

bytonneനാദാപുരം: രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ നേടിയ നാദാപുരം കണ്‍ട്രോള്‍ റൂം അസി കമ്മീഷണര്‍ പ്രജീഷ് തോട്ടത്തിലിന് സഹപ്രവര്‍ത്തകരുടെ സ്‌നേഹാദരം. നാദാപുരം പോലീസും കണ്‍ട്രോള്‍ റൂം പോലീസുകാരുമാണ് ഡിവൈഎസ്പി പ്രജീഷിന് അനുമോദനം സംഘടിപ്പിച്ചത്. പോലീസ് സ്റ്റേഷന്‍ പരിസരത്തെ റിസോര്‍സ് സെന്ററില്‍ നടന്ന പരിപാടിയില്‍ കണ്‍ട്രോള്‍ റൂം സിഐ സുഷീര്‍ അധ്യക്ഷത വഹിച്ചു. സബ് ഡിവിഷന്‍ ഡിവൈഎസ്പി ജി.സാബു പ്രജീഷ് തോട്ടത്തിലിന് ഉപഹാരം കൈമാറി. സിഐ കെ.പി.സുനില്‍ കുമാര്‍, എസ്‌ഐ എന്‍.പ്രജീഷ്, എസ്.നിഖില്‍, രാജീവന്‍ മൊകേരി, ശിവദാസന്‍, ആനന്ദന്‍, സജിത്ത് കൃഷ്ണകുമാര്‍, മോഹനകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

IMG-20190815-WA0219