ഏഷ്യന്‍ വോളിയില്‍ തിളങ്ങാന്‍ കടത്തനാട്ടുകാരി

0
931

വടകര: ദക്ഷിണ കൊറിയയില്‍ നടക്കുന്ന ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ bytonneപങ്കെടുക്കുന്ന ഇന്ത്യന്‍ ടീമില്‍ കടത്തനാട്ടുകാരിയും. വോളിബോളിന്റെ ഈറ്റില്ലമായി അറിയപ്പെടുന്ന വടകരക്കടുത്ത് മേമുണ്ടയിലെ എം.ശ്രുതിയാണ് നാടിന്നഭിമാനമായി ടീമില്‍ ഇടംപിടിച്ചത്.
മുന്‍ രാജ്യാന്തരതാരമായ ശ്രുതി മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ ഒന്നരമാസമായി നടന്നുവന്ന കോച്ചിംഗ് ക്യാമ്പില്‍ നിന്നാണ് ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ മികവു പുലര്‍ത്തുന്ന ശ്രുതി നല്ല ഓള്‍റൗണ്ടര്‍ കൂടിയാണ്. എതിരാളികളെ പലപ്പോഴും പേടിപ്പെടുത്തുന്നതാണ് ശ്രുതിയുടെ ജമ്പ് സര്‍വ്. ദേശീയ ജൂനിയര്‍, യൂത്ത്, സീനിയര്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ കേരളത്തിനു വേണ്ടി നിരവധി തവണ കളിച്ച ശ്രുതി വടകരയിലെ വോളിബോള്‍ സംഘാടകന്‍ രാഘവന്‍ IMG-20190815-WA0219മാണിക്കോത്തിന്റെയും ഭാര്യ സെന്റ് ആന്റണീസ് ഗേള്‍സ്‌ഹൈസ്‌കൂള്‍ മുന്‍ കായികാധ്യാപിക മേരിക്കുട്ടിയുടെയും കണ്ടെത്തലിലാണ് വോളിബോളിലെത്തുന്നത്. സെന്റ് ആന്റണീസിലും പിന്നീട് ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജിലും പഠിക്കുമ്പോള്‍ വോളിബോളില്‍ അപാരമികവ് പുറത്തെടുക്കുകയായിരുന്നു. അഖിലേന്ത്യാ സര്‍വകലാശാല വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കലിക്കറ്റ് യൂനിവേഴ്‌സിറ്റി കിരീടം ചൂടിയപ്പോള്‍ ടീമിന്റെ നെടുംതൂണായി ശ്രുതി മാറി. ഇതിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കെഎസ്ഇബിയില്‍ സ്‌പോര്‍ട്‌സ് അസിസ്റ്റന്റായി ജോലി ലഭിക്കുകയും ചെയ്തു. മേമുണ്ടയിലെ ചെമ്മാടത്തില്‍ മുരളീധരന്റെയും (ഇന്ത്യന്‍ എക്‌സ്പ്രസ് കോഴിക്കോട്) പ്രേമയുടെയും മകളായ ശ്രുതി ഏഷ്യന്‍ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിനു വേണ്ടി ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കുമെന്ന പ്രതീക്ഷയിലാണ് വോളിബോള്‍ പ്രേമികള്‍.

deepthi gas