വ്യാപാരിയെ കബളിപ്പിച്ച് 33,000 രൂപ തട്ടിയെടുത്തതായി പരാതി

0
861

വടകര: ഗുരു ട്രേഡിങ്ങ് കമ്പനി ഉടമ എ.ജി.ഐ.ഗുരുസ്വാമിയുടെ ഉടമസ്ഥതയിലുള്ള bytonneഗുരു ട്രേഡേഴ്‌സില്‍ അറബി വേഷത്തിലെത്തിയ വിരുതനും സ്ത്രീയും ചേര്‍ന്നു 33,000 രൂപ തട്ടിയെടുത്തതായി പരാതി. വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം. കടയിലെത്തിയ ഇവര്‍ ആയിരം രൂപയുടെ കറന്‍സി നോട്ടിന് ആവശ്യപ്പെടുകയായിരുന്നു. ആയിരം രൂപയുടെ നോട്ട് നിലവിലില്ലെന്ന് ഗുരുസ്വാമി പറഞ്ഞതോടെ 2000, 500 രൂപയുടെ നോട്ടുകള്‍ കാണാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞു. ഇതേ തുടര്‍ന്ന് മേശയില്‍ നിന്നു 2000, 500 രൂപ അടങ്ങുന്ന നോട്ടുകളുടെ എണ്ണി തിട്ടപ്പെടുത്തിയ കെട്ട് ഇവര്‍ക്ക് നല്‍കി. ഇതിനിടയില്‍ കടയുടമയുടെ ശ്രദ്ധ തിരിക്കാന്‍ സ്ത്രീ പല സംശയങ്ങളും ചോദിച്ചിരുന്നു. പ്രതികള്‍ കട ഉടമയ്ക്ക് പണം തിരികെ നല്‍കി യാത്ര പറഞ്ഞ് ഇറങ്ങി. ഇവര്‍ പുറത്തേക്ക് പോയ ശേഷം പണം എണ്ണി തിട്ടപ്പെടുത്തിയപ്പോഴാണ് 33,000 രൂപ നഷ്ടപ്പെട്ടതായി അറിയുന്നത്. സമീപത്തെ കടയുടെ സിസിടിവി യില്‍ നിന്നും പ്രതികളുടെ ദൃശ്യങ്ങള്‍ തെളിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ വടകര പോലീസ് അന്വേഷണം ആരംഭിച്ചു.

deepthi gas