പോസ്റ്റല്‍ ജീവനക്കാര്‍ ധര്‍ണ നടത്തി

0
190

വടകര: തപാല്‍, ആര്‍എംഎസ് മേഖലയിലെ ജീവനക്കാര്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് പരഹാരം കാണണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യാ വ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി എന്‍എഫ്പിഇ വടകര ഡിവിഷന്റെ നേതൃത്വത്തില്‍ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ് ടി.കെ.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. എ.ജിത്തു, പി.പി.ബാബു, ബാബു പുത്തന്‍പുരയില്‍ സംസാരിച്ചു. പി.കെ.പ്രേമന്‍, കെ.പ്രദീഷ്, പി.പി.സജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

bytonne