മോഷണം: നടപടി ശക്തമാക്കി പോലീസ്

0
1756

വടകര: കോഴിക്കോട് റൂറല്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ മോഷണവും bytonneമോഷണശ്രമവും ഇതിന്റെ മറവിലുള്ള സാമൂഹിക വിരുദ്ധ ശല്യവും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പോലീസ് ശക്തമായ നടപടികള്‍ ആരംഭിച്ചു. രാത്രി കാല പട്രോളിംഗ് ഊര്‍ജിതമാക്കുകയും അപരിചിതരെയും അന്യസംസ്ഥാന തൊഴിലാളികളെയും കര്‍ശനനിരീക്ഷണത്തില്‍ നിര്‍ത്തുകയും ചെയ്തിട്ടുണ്ട്. റസിഡന്റ്സ് അസോസിയേഷനുകളും സന്നദ്ധ സംഘടനകളുമായും സഹകരിച്ച് രാത്രി കാലങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ സംബന്ധിച്ച് ബോധവത്കരണവും നടത്തുന്നുണ്ട്.
പകല്‍ സമയങ്ങളില്‍ വീട്ടില്‍ വരുന്ന അപരിചിതരില്‍ നിന്നും IMG-20190815-WA0219അകല്‍ച്ചപാലിക്കേണ്ടതും അസ്വാഭാവികമായി വല്ലതും ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷന്‍ നമ്പറുകളിലേക്കോ, 0496 2523041, 112, 1090 എന്നീ നമ്പരുകളിലേക്കോ വിളിച്ചറിയിക്കേണ്ടതുമാണ്. സിസിടിവി സ്ഥാപിച്ചിട്ടുള്ള വീടുകളും സ്ഥാപനങ്ങളും രാത്രി കാലങ്ങളില്‍ ക്യാമറകള്‍ റിക്കോഡിംഗ് മോഡില്‍ ഇടുകയും ദൃശ്യങ്ങള്‍ നഷ്ടമാവാതെ സൂക്ഷിക്കുകയും വേണമെന്ന് കോഴിക്കോട് ജില്ലാ പോലീസ് മേധാവി കെ.ജി.സൈമണ്‍ അറിയിച്ചു.