കെ.നസീറിന് അന്താരാഷ്ട്ര അംഗീകാരം

0
418

 

വടകര: കടമേരി ആര്‍എസി ഹയര്‍ സെക്കന്ററി സ്‌കൂള്‍ കായികാധ്യാപകന്‍ കെ.നസീറിന് ഫെഡറേഷന്‍ ഓഫ് ഇന്റര്‍നാഷനല്‍ വോളിബോള്‍ ലെവല്‍ 1 bytonneപരിശീലക അംഗീകാരം. വോളിബോളില്‍ പരിശീലനം നല്‍കാനുള്ള അന്താരാഷ്ട്ര അംഗീകാരമാണിത്.
ചെന്നൈയില്‍ ഓഗസ്റ്റ് 9 മുതല്‍ 13 വരെ നടന്ന ക്യാമ്പിലാണ് നസീര്‍ പങ്കെടുത്തത്. ഏഷ്യയിലെ എല്ലാ രാജ്യങ്ങളില്‍ നിന്നുമായി നാല്‍പത്തിമൂന്ന് പ്രതിനിധികള്‍ പങ്കെടുത്ത ക്യാമ്പില്‍ കേരളത്തില്‍ നിന്ന് രണ്ട് പേരാണുണ്ടായിരുന്നത്. എഫ്‌ഐവിയുടെ പരിശീലക യുഎസിലെ ലുയിസ് ബാഡന്‍ ഒലിയായിരുന്നു ക്യാമ്പ് ഡയരക്ടര്‍. വോളിബോള്‍, ബീച്ച് വോളിബോള്‍ എന്നിവയില്‍ അന്താരാഷ്ടപരിശീലനത്തിനുള്ള കോഴ്‌സ് പൂര്‍ത്തിയാക്കുന്ന കേരളത്തിലെ ഏക പരിശീലകനാണ് നസീര്‍.
തിരുവള്ളൂര്‍ കോട്ടള്ളതില്‍ വീട്ടില്‍ നസീര്‍ വോളി പരിശീലകനായും റഫറിയായും കഴിഞ്ഞ മുപ്പത് വര്‍ഷമായി സേവനം ചെയ്ത് വരുന്നു. സറീനയാണ് ഭാര്യ.ഡോ.ഫാസിന, ഫാബിന്‍ എന്നിവര്‍ മക്കളാണ്.

IMG-20190815-WA0219