സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
791

വടകര: മേമുണ്ടയില്‍ സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് bytonneചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മേമുണ്ട പരേതനായ മീത്തലെ പാലോത്ത് കുഞ്ഞബ്ദുള്ളയുടെ മകന്‍ മുസ്തഫ (42) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പായിരുന്നു അപകടം. ടയര്‍ പൊട്ടി സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടമാവുകയും മുസ്തഫ താഴേക്ക് വീഴുകയായിരുന്നു. തലയടിച്ച് വീണ് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നു കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
ഭാര്യ: റഹന മന്തരത്തൂര്‍. മക്കള്‍ : ഫായിസ്, നാജില്‍, ഫാത്വിമ ഷേഖ.
മരുമകന്‍ : അബ്ദുല്‍ കരീം വില്യാപ്പള്ളി.
സഹോദരങ്ങള്‍: അമ്മത്, സലാം, ഷംസു, ഫൈസല്‍, ജമീല, ആസ്യ, സഫിയ, പരേതനായ അബ്ദുറഹിമാന്‍.

IMG-20190815-WA0219