നോമിനേഷന്‍ സ്വീകരിക്കുന്നതിനെ ചൊല്ലി തര്‍ക്കം; പ്രിന്‍സിപ്പളിനെയും കെഎസ്‌യു പ്രവര്‍ത്തകരേയും പൂട്ടിയിട്ടു

0
947

വടകര: സപ്റ്റംബര്‍ അഞ്ചിന് നടക്കുന്ന കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പുമായി bytonneബന്ധപ്പെട്ട് കുരിക്കിലാട് കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സംഘര്‍ഷം. റോള്‍ നമ്പര്‍ വ്യക്തമല്ലാത്തതിനാല്‍ കെഎസ്‌യുവിന്റെ യുയുസി സ്ഥാനാര്‍ഥി പി.കെ.നിയാസിന്റെ പത്രിക സൂക്ഷ്മ പരിശോധനയില്‍ തള്ളണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രംഗത്തുവരികയായിരുന്നു. ഇതിനിടയില്‍ കോളേജ് അധികൃതര്‍ യൂനിവേഴ്‌സിറ്റിയുമായി ബന്ധപ്പെടുകയും പത്രിക സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കുകയുമുണ്ടായി. ഇതേ തുടര്‍ന്ന് ക്ഷുഭിതരായ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പള്‍ അടക്കമുള്ള ജീവനക്കാരെയും കെഎസ്‌യു പ്രവര്‍ത്തകരേയും ഓഫീസ് മുറിയില്‍ പൂട്ടിയിടുകയായിരുന്നു. ഒടുവില്‍ രാത്രി ഏഴു മണിയോടെ വടകര പോലീസ് എത്തിയ ശേഷമാണ് മോചിപ്പിച്ചത്. ഇവരെ പോലീസ് വാഹനത്തില്‍ വടകരയില്‍ എത്തിക്കുകയായിരുന്നു. പരാജയ ഭീതിയില്‍ എസ്എഫ്‌ഐയും പുറത്തു നിന്നെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും കോളജില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്തതെന്ന് കെഎസ്‌യു ബ്ലോക്ക് പ്രസിഡന്റ് അഖില്‍ നന്ദനാത്ത് ആരോപിച്ചു.

IMG-20190815-WA0219