ദുരിതാശ്വാസ ക്യാമ്പില്‍ സഹായഹസ്തവുമായി സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്

0
158

നാദാപുരം: വിലങ്ങാട് ആലിമൂലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ വീടുകള്‍ക്ക് നാശം സംഭവിച്ച് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് സഹായഹസതവുമായി സ്‌കൗട്ട്‌സ് bytonneആന്റ് ഗൈഡ്‌സ്. കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് അസോസിയേഷന്‍ ശേഖരിച്ച നിത്യോപയോഗ സാധനങ്ങളും സ്റ്റേഷനറി ഇനങ്ങളുമായാണ് അധ്യാപകരും വിദ്യാര്‍ഥികളും വിലങ്ങാടെത്തിയത്. ബുധനാഴ്ച്ച വൈകുന്നേരം പാരിഷ്ഹാളില്‍ കിറ്റുകള്‍ വിതരണം ചെയ്തു. കരിയാട് നമ്പ്യാര്‍സ് സ്‌കൂളിലെ ക്യാമ്പിലെ നൂറ് പേര്‍ക്ക് കിറ്റ് വിതരണം നടത്തിയതിന് ശേഷമാണ് സംഘം വിലങ്ങാടെത്തിയത്.
അസിസ്റ്റന്റ സ്റ്റേറ്റ് കമ്മിഷണര്‍ എം.രാമചന്ദ്രന്‍ സ്‌കൗട്ട് മാസ്റ്റര്‍ ബിജോവിന് നല്‍കി ഉദ്ഘാടനം ചെയ്തു. വടകര ജില്ലാ കമ്മീഷണര്‍ പി. പി. കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മീഷണര്‍ കെ.വി.വസന്തന്‍, ജില്ലാ സെക്രട്ടറി എ.പി.ബിജു, ഡിടിസി അശോക് സാമുവല്‍, സി.അനുപമ, കെ.ദീപ, ടി.ജെ.വര്‍ഗീസ്, രാജു അലക്‌സ്, ടോസ് എബ്രഹാം എന്നിവര്‍ സംസാരിച്ചു. കോഴിക്കോട് പിവിഎസ് സ്‌കൂളിലെ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണ് സംഘമെത്തിയത്.

deepthi gas