മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആജീവനാന്ത സംഭാവനയുമായി അധ്യാപിക

0
732

വടകര: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആജീവനാന്തം മാസംതോറും
1000 രൂപ വീതം bytonneനല്‍കാന്‍ തയ്യാറായി മേമുണ്ട ഹയര്‍സെക്കന്ററിയിലെ മലയാളം അധ്യാപിക ഒ.കെ.ജിഷ. തന്റെ ശമ്പളത്തില്‍ നിന്നും തുടര്‍ന്നു പെന്‍ഷനില്‍ നിന്നും എല്ലാ മാസവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1000 രൂപ നല്‍കാമെന്ന് എഴുതി ഒപ്പിട്ട സമ്മതപത്രം ജിഷ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി.ശശികുമാറിനു കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ ചില കോണുകളില്‍ നിന്ന് ഉയരുന്ന തെറ്റായ പ്രചാരണമാണ് തന്നെ ഇതിനു പ്രേരിപ്പിച്ചതെന്ന് ജിഷ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം വടകരയിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുനില്‍കുമാറും ഇതേ രീതിയില്‍ സംഭാവന നല്‍കുമെന്നു പ്രഖ്യാപിച്ചിരുന്നു. ഇതും ജിഷക്ക് പ്രചോദനമായി. ഇദ്ദേഹം മേമുണ്ട സ്‌കൂളിലെ എസ്പിസി ( sell with usകുട്ടിപ്പോലീസ് ) പരിശീലകനാണ്.

കഴിഞ്ഞ ദിവസം മേമുണ്ട സ്‌കൂള്‍ മാനേജ്‌മെമെന്റ് കമ്മിറ്റി സെക്രട്ടറി പ്രഭാകരന്‍ തന്റെ 15 സെന്റ് സ്ഥലം പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് വീട് വെയ്ക്കാന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മേമുണ്ട സ്‌കൂളിലെ മുഴുവന്‍ അധ്യാപകരും ജീവനക്കാരും കഴിഞ്ഞ വര്‍ഷത്തെ സാലറി ചാലഞ്ചിലും പങ്കെടുത്തിട്ടുണ്ട്.
കുട്ടോത്ത് സ്വദേശിയായ ജിഷയുടെ ഭര്‍ത്താവ് സി.വത്സകുമാര്‍ മേമുണ്ട സ്‌കൂള്‍ പി.ടി.എ പ്രസിഡന്റാണ്. കെഎസ്ടിഎ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം, സിപിഎം കുട്ടോത്ത് ബ്രാഞ്ച് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വരികയാണ് ജിഷ.

deepthi gas