കലാസംഗമത്തിന് അരങ്ങുണര്‍ന്നു

0
468

വടകര: പ്രളയ കേരളത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനായി കലാ സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വടകരയില്‍ കലാസംഗമത്തിന് bytonneഅരങ്ങുണര്‍ന്നു. പുതിയ സ്റ്റാന്റില്‍ ഇന്നു രാവിലെ ആരംഭിച്ച കലാസംഗമം രാത്രി വരെ നീളും. പരിപാടിക്കു പിന്തുണയുമായി സിനിമാ താരങ്ങളും പിന്നണി ഗായകരും രംഗത്തുണ്ട്.
വടകര മേഖലയിലെ കലാകാരന്മാര്‍ രാവിലെ മുതല്‍ ഇടവേളകളില്ലാതെ പാട്ട്, നാടകം, വര, സ്‌കിറ്റ്, മാജിക് എന്നിവ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതുവഴി ധന വിഭവ സമാഹരണമാണ് ലക്ഷ്യമിടുന്നത്. പണവും വിഭവങ്ങളും രാത്രി വടകര തഹസില്‍ദാര്‍ക്ക് കൈമാറും.
വി.ടി.മുരളി, താജുദീന്‍ വടകര, കൊയിലാണ്ടി യേശുദാസ് തുടങ്ങിയവര്‍ രാവിലെ ഗാനം ആലപിച്ചപ്പോള്‍ സനീഷ് വടകര വിസ്മയം തുളുമ്പുന്ന മാജിക് കാഴ്ചവെച്ചു. ഇതോടൊപ്പം തന്നെ ചിത്രരചനയുമുണ്ട്. ദുരിതത്തില്‍ ഉഴലുന്നവര്‍ക്ക് ആശ്വാസം പകരുകയാണ് കലാസംഗമം.
മന്ത്രി ടി.പി.രാമകൃഷ്ണന്‍, കെ.മുരളീധരന്‍ എംപി, എംഎല്‍എമാരായ സി.കെ.നാണു, sell with usഇ.കെ.വിജയന്‍, പാറക്കല്‍ അബ്ദുള്ള, സിനിമാതാരം വിനോദ് കോവൂര്‍, മജീഷ്യന്‍ പ്രദീപ് ഹുഡിനോ, ഗായകരായ ഇ.വി.വത്സന്‍, പ്രേംകുമാര്‍ വടകര, വിഷ്ണുമായ തുടങ്ങിയവര്‍ ഇനിയുള്ള മണിക്കൂറില്‍ ഇവിടെ എത്തിച്ചേരും. സിനിമ- നാടക- മിമിക്രി-മാജിക് രംഗത്തെ നിരവധി കലാകാരന്‍മാരുടെ സാന്നിധ്യം കൊണ്ട് സമ്പന്നമാവുകയാണ് കലാസംഗമം.
സന്നദ്ധ സംഘടനകള്‍, റസിഡന്‍സ് അസോസിയേഷന്‍, ക്ലബുകള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പണമായും വിഭവങ്ങളായും സംഭാവന നല്‍കുന്നുണ്ട്. പി.ബാലന്‍ (ചെയര്‍മാന്‍), എസ്.വി.അബ്ദുള്ള ( വൈസ് ചെയര്‍മാന്‍), എം.സനില്‍ ( ജനറല്‍ കണ്‍വീനര്‍), പി.കെ.കൃഷ്ണദാസ് (പ്രോഗ്രാം ചെയര്‍മാന്‍), രാം ലാല്‍ ഷമ്മി (കണ്‍വീനര്‍) എന്നിവര്‍ ഭാരവാഹികളായ കമ്മിറ്റിയാണ് കലാസംഗമത്തിനു മേല്‍നോട്ടം വഹിക്കുന്നത്.

deepthi gas