മോഷ്ടാക്കളുടെ ശല്യം വ്യാപകം; ചോറോടിലെങ്ങും ജാഗ്രതാ സമിതികള്‍

0
2347

വടകര: ചോറോട് ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോഷ്ടാക്കളുടെ ശല്യം bytonneവ്യാപിച്ചതിനെ തുടര്‍ന്ന് ജാഗ്രതാ സമിതികളുമായി നാട്ടുകാര്‍ രംഗത്ത്. കഴിത്ത ആഴ്ച മഠത്തില്‍ മുക്കിലെ വീട്ടില്‍ മോഷണശ്രമത്തിനിടെ ഒരാള്‍ പിടിയിലാവുകയും മറ്റൊരാള്‍ ഓടി രക്ഷപ്പെടുകയും ചെയ്തിരുന്നു. ആഴ്ചകളായിട്ടും ഓടി രക്ഷപ്പെട്ടയാളെ പോലീസിന് പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. വീണ്ടും പലയിടങ്ങളില്‍ മോഷണശ്രമങ്ങള്‍ നടക്കുകയാണ്.
പത്താം വാര്‍ഡ് മെമ്പര്‍ രാജേഷ് ചോറോടിന്റെ അധ്യക്ഷതയില്‍ ചോറോട് പൊതുജന വായനശാലയില്‍ ചേര്‍ന്ന ജാഗതാ സമിതി യോഗം അഞ്ച് സ്‌ക്വാഡുകള്‍ രൂപീകരിച്ചു. മാങ്ങോട്ട് പാറ, മഠത്തില്‍ മുക്ക്, കണ്ടോത്ത് മുക്ക്, കണ്ണഷറത്ത് മുക്ക്, രാമത്ത് മുക്ക്, പറമ്പത്ത് മുക്ക്, മമ്പരത്തോളിത്താഴ എന്നിവിടങ്ങളില്‍ സക്വാഡ് sell with usനിരീക്ഷണം നടത്തും. മണിയാറത്ത് മുക്കില്‍ രൂപീകരിച്ച സമിതി നാല് സ്‌ക്വാഡുകള്‍ രൂപീകരിച്ചു. മത്തത്ത് പാലം, രയരോത്ത് പാലം, മണിയാറത്ത്മുക്ക്, ഇടയത്ത് മുക്ക് എന്നിവിടങ്ങള്‍ ഇവരുടെ നിരീക്ഷണത്തിലായിരിക്കും. മലോല്‍മുക്ക്, കുരിക്കിലാട് എന്നിവിടങ്ങളിലും സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്നു.
രാത്രി 11 മണിയോടെ സ്‌ക്വാഡുകള്‍ കര്‍മനിരതരാവും. അസമയത്ത് വരുന്ന വാഹനങ്ങള്‍ നിരീക്ഷിക്കും. അപരിചിതരെ പിടികൂടി പോലിസില്‍ ഏല്‍പ്പിക്കും. പത്ത് യുവാക്കളടങ്ങിയ സംഘമാണ് സ്‌ക്വാഡുകളായ് പ്രവര്‍ത്തിക്കുന്നത്. എല്ലാ വീടുകളിലും പുലരുംവരെ ലൈറ്റ് ഇടാനും സ്വര്‍ണവും സമ്പാദ്യവും ബാങ്ക് ലോക്കറുകളില്‍ നിക്ഷേപിക്കുവാനും തീരുമാനിച്ചു.

deepthi gas