കല്യാണ പെണ്ണിന് സമ്മാനം ഫലവൃക്ഷത്തൈ

0
956

കുറ്റ്യാടി: കല്യാണ പെണ്ണിന് ഫലവൃക്ഷത്തൈ സമ്മാനം നല്‍കി സേവ്. കോഴിക്കോട് bytonneജില്ലയില്‍ നടപ്പാക്കിവരുന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവിന്റെ പ്രവര്‍ത്തകരാണ് ഖജാന്‍ജി അബ്ദുള്ള സല്‍മാന്റെ മകള്‍ ഹന്ന സാറൂഷിന്റെ കല്യാണത്തിന് സമ്മാനമായി ഫലവൃക്ഷതൈകള്‍ നല്‍കി മാതൃകയായത്.
അഞ്ചുവര്‍ഷമായി കോഴിക്കോട് ജില്ലയിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ പരിസ്ഥിതി വിദ്യാഭ്യാസത്തിന്റെ ഉത്തമ ദൃഷ്ടാന്തങ്ങള്‍ ആവിഷ്‌കരിച്ച് വരികയാണ് സേവ്. ഫ്‌ളക്‌സിന് പകരം തുണി ബാനറും ഡിസ്‌പോസബിള്‍ ഗ്ലാസുകള്‍ക്ക് പകരം സ്റ്റീല്‍ ഗ്ലാസും ഉപയോഗിച്ചും ഇലകള്‍ കൊണ്ട് ബാഡ്ജുകള്‍ നിര്‍മിച്ചും പ്രകൃതി മിത്ര രീതിയിലാണ് സേവ് ചടങ്ങുകള്‍ നടത്താറ്. ഫ്‌ളവര്‍ വേസിലെ പ്ലാസ്റ്റിക് പൂക്കള്‍ക്ക് പകരം യഥാര്‍ഥ പൂക്കള്‍ ഉപയോഗിച്ചും sell with usപ്ലാസ്റ്റിക് വാട്ടര്‍ ബോട്ടിലുകളില്‍ വെള്ളം നല്‍കുന്നതിനു പകരം കൂജകളില്‍ വെള്ളം നല്‍കിയും തികച്ചും പ്രകൃതി സൗഹൃദമായാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചുവരുന്നത്. ആര്‍ഭാഢ വിവാഹങ്ങളില്‍ ആഭരണങ്ങളും വസ്ത്രങ്ങളും പണവും നല്‍കുന്നതിനു പകരം ഫലവൃക്ഷ തൈകള്‍ നല്‍കി മാതൃകയാവുകയാണ് സേവ്.
സേവിന്റെ സെക്രട്ടറി മുന്‍ ഡിഡിഇ ഇ കെ സുരേഷ് കുമാര്‍, വനമിത്ര പുരസ്‌കാര ജേതാവ് വടയക്കണ്ടി നാരായണന്‍, നിര്‍മല ജോസഫ്, ഇ എം രാജന്‍, സുമ പള്ളിപ്രം, സി കെ രാജലക്ഷ്മി, ഗോപിക എന്‍ ലക്ഷ്മി എന്നിവര്‍ ചേര്‍ന്ന് പ്ലാവിന്റെയും മാംഗോസ്റ്റിന്റെയും തൈകള്‍ വധുവിന് കൈമാറി.

deepthi gas