സംസ്ഥാനത്ത് കനത്ത മഴക്ക് അയവ്; മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു

0
195

 

തിരുവനന്തപുരം: കേരളത്തില്‍ തുടര്‍ച്ചയായി പെയ്തിരുന്ന മഴയ്ക്ക് കുറവ് bytonneസംഭവിച്ചതായും ഇനി ഒരാഴ്ചത്തേക്ക് കേരളത്തില്‍ ശക്തമായ മഴ ഉണ്ടാകില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒരാഴ്ച കഴിഞ്ഞും രണ്ട് ദിവസം കൂടി ഈ നില തുടരാന്‍ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിന് മുകളിലായി ഉണ്ടായിരുന്ന വന്‍ മഴമേഘ പാളിയും കേരളത്തെ വിട്ട് പോയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് നേരത്തെ പ്രഖ്യാപിച്ചിരുന്ന എല്ലാ കാലാവസ്ഥാ മുന്നറിയിപ്പുകളും പിന്‍വലിച്ചിട്ടുണ്ട്.
ഇന്ന് കേരളത്തിലെ ഒരു ജില്ലയിലും റെഡ് അലര്‍ട്ട് ഇല്ല. ഇന്നലെ പ്രഖ്യാപിച്ച യെല്ലോ അലര്‍ട്ടുകളും പിന്‍വലിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത ഉണ്ടെങ്കിലും sell with usകേരളത്തില്‍ വീശുന്ന പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി ക്ഷയിച്ചിട്ടുണ്ട്. മത്സ്യ തൊഴിലാളികള്‍ക്ക് നല്‍കിയ മുന്നറിയിപ്പുകളും പിന്‍വലിച്ചിട്ടുണ്ട്. കടല്‍ പഴയത് പോലെ ശാന്തമായത് പരിഗണിച്ചുകൂടിയാണ് ഈ മുന്നറിയിപ്പ് പിന്‍വലിച്ചത്.
ഇന്നലെ കേരളത്തില്‍ എവിടെയും തീവ്രമായി മഴ പെയ്തിട്ടില്ല. ആഗസ്റ്റ് ഏഴിന് ആരംഭിച്ച മഴ ഒരാഴ്ചയില്‍ കൂടുതല്‍ കേരളത്തില്‍ നീണ്ടുനിന്നു. മഴയെ തുടര്‍ന്ന് പ്രളയജലവും ഉരുള്‍ പൊട്ടലും ഉണ്ടായത് കാരണം കേരളമാകെ ദുരിതക്കയത്തിലായിരുന്നു. വടക്കന്‍ ജില്ലകളെയും മധ്യകേരളത്തെയുമാണ് മഴ ഏറ്റവും കൂടുതല്‍ ബാധിച്ചത്.

deepthi gas