കൂരിരുട്ടില്‍ മുങ്ങി ദേശീയപാത ജംഗ്ഷന്‍; അധികാരികള്‍ക്ക് അനക്കമില്ല

0
531

വടകര: ദേശീയപാതയിലെ പ്രധാന ജംഗ്ഷനുകളില്‍ ഒന്ന് കൂരിരുട്ടില്‍ മുങ്ങിയിട്ടും bytonneഅധികാരികള്‍ക്ക് അനക്കമില്ല. വടകര മുനിസിപ്പാലിറ്റിയോട് ചേര്‍ന്നു വടക്കു പെരുവാട്ടുംതാഴ ജംഗ്ഷനിലെ സ്ഥിതിയാണിത്. രാത്രിയായാല്‍ വാഹനങ്ങളിലെ വെളിച്ചവും ട്രാഫിക് സിഗ്നലിലെ അരണ്ട വെളിച്ചവും മാത്രമേയുള്ളൂ. അതിനപ്പുറം പ്രദേശം മുഴുവന്‍ കൂരിരുട്ടില്‍ മുങ്ങിയിരിക്കുന്നു. ജംഗ്ഷനു സമീപം റോഡ് മുറിച്ചു കടക്കാന്‍ ആളുകള്‍ ഭയക്കുന്നു. റോഡില്‍ ആവശ്യത്തിനു വെളിച്ചമില്ലാത്തതിനാല്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും രക്ഷയില്ല. അതുകൊണ്ടുതന്നെ ചെറുതും വലുതുമായ അപകടങ്ങള്‍ ജംഗ്ഷനിലും പരിസരത്തും ആവര്‍ത്തിക്കുകയാണ്. വാഹനങ്ങള്‍ ഏതെന്ന് വ്യക്തമാവില്ലെന്ന അറിയുന്ന ഡ്രൈവര്‍മാരില്‍ ചിലര്‍ സിഗ്നല്‍ പാലിക്കാതെയാണ് രാത്രിയില്‍ sell with usകുതിക്കുന്നത്.
ചെറിയ കവലകള്‍ പോലും ഹൈമാസ്റ്റ് വിളക്കുകളുടെ പ്രഭയില്‍ മുങ്ങുമ്പോള്‍ പെരുവാട്ടുംതാഴ ജംഗ്ഷനില്‍ ഇത്തരം സംവിധാനങ്ങളൊന്നുമില്ല. ജംഗ്ഷനു സമീപത്തെ പോസ്റ്റുകളിലെ തെരുവുവിളക്കുകള്‍ മിഴി തുറന്നിട്ട് കാലമേറെയായി. ഇത് കത്തിക്കാന്‍ ചുമതലപ്പെട്ടവര്‍ ഇതൊന്നും ശ്രദ്ധിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. കനത്ത മഴയും കൂരിരുട്ടും മോഷ്ടാക്കള്‍ക്ക് വിലസാന്‍ പാകത്തിലാണ് ഇവിടെ. ഇത് നാട്ടുകാരില്‍ ഭീതിയുണര്‍ത്തുകയാണ്. ജംഗ്ഷനില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നു. ഇതിനായി എംഎല്‍എ ഉള്‍പെടെയുള്ളവരില്‍ സമ്മര്‍ദം ചെലുത്താനാണ് നാട്ടുകാരുടെ തീരുമാനം.

deepthi gas