ഹൃദയാഘാതത്തെ തുടര്‍ന്നു തൂണേരി സ്വദേശി ദുബൈയില്‍ നിര്യാതനായി

0
1721

bytonne
ദുബൈ: നാദാപുരം തൂണേരി സ്വദേശി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബൈയില്‍ മരിച്ചു. തൂണേരി മുള്ളന്‍കുന്നത്ത് കുഞ്ഞിരാമന്റെ മകന്‍ അജീഷ് കുമാര്‍ പാനോലകണ്ടി (33) ആണ് മരിച്ചത്. സോനാപൂരില്‍ ഗ്രോസറി ജോലിക്കാരനായിരുന്നു അജീഷ് കുമാര്‍. ബുധനാഴ്ച രാവിലെ സോനാപൂരിലെ താമസ സ്ഥലത്തുവെച്ചാണ് മരണം.
മൃതദേഹം വെള്ളിയാഴ്ച രാത്രി ദുബൈയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.

sell with us