പ്രളയക്കെടുതിയുടെ വേദനയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

0
222

വടകര: എഴുപത്തിരണ്ട് സംവത്സരങ്ങള്‍ പിന്നിട്ട സ്വാതന്ത്ര്യദിനത്തില്‍ നാടെങ്ങും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പ്രളയക്കെടുതിയുടെ വേദനയിലാണ് ഇത്തവണ Notice Originalസ്വാതന്ത്ര്യദിനം ആഘോഷിച്ചത്. പതാക ഉയര്‍ത്തല്‍, പ്രതിജ്ഞ പുതുക്കല്‍, പ്രളയക്കെടുതിയില്‍പെട്ടവരോട് ഐക്യദാര്‍ഢ്യം, പ്രഭാഷണം, മധുരപലഹാര വിതരണം എന്നിവ നടന്നു. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുകയുമുണ്ടായി. വിദ്യാലയങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും ദേശീയപതാക ഉയര്‍ത്തി. വിവിധ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിന പരിപാടികള്‍ നടന്നു.
കോണ്‍ഗ്രസ് താഴെ അങ്ങാടി യൂനിറ്റ് കമ്മിറ്റി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കെ.വി.അഹമദ് പതാക ഉയര്‍ത്തി. യൂണിറ്റ് പ്രസിഡന്റ് കെ.എം.പി.ഹാരിസ്, സെക്രട്ടറി കെ.പി.സുബൈര്‍, ബ്ലോക്ക് ഖജാന്‍ജി കെ.ലത്തീഫ്, ടി.കെ.അസീസ്, കെ.വി.റഹീം, ഹാരിസ്, കൊല്ലോച്ചി ഇബ്രാഹിം, കണയംകുളത്ത് മോസൂട്ടി, പെരിങ്ങാടി മുഹമ്മദ് ഹാജി, തട്ടാങ്കണ്ടി അലി po - Copyഎന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
രാജ്യത്തിന്റെ 73-ാമത് സ്വാതന്ത്ര്യ ദിനം കസ്റ്റംസ്‌റോഡ് യൂനിറ്റി റസിഡന്റ്സ് അസോസിയേഷന്‍ ആഘോഷിച്ചു. പ്രസിഡന്റ് പി.വി.സി. മമ്മു പതാക ഉയര്‍ത്തി. വൈസ് പ്രസിഡന്റ് ചാത്തോത്ത് അശോകന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സുഭാഷ് ബാബു, മന്ദമ്പത്ത് രാമകൃഷ്ണന്‍, ടി.പി. രാജേന്ദ്രന്‍ തുടങ്ങിയവര്‍ ആശംസകള്‍ പറഞ്ഞു. കെ.പി.നജീബ് സ്വാഗതവും ടി.പി.രാജീവന്‍ നന്ദിയും പറഞ്ഞു.
വൈക്കിലശ്ശേരി റയിഡേര്‍സ് ക്ലമ്പിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ എഴുപത്തിമൂന്നാം സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കുറ്റിയില്‍ പള്ളിക്ക് സമീപം നടന്ന പരിപാടിയില്‍ കാളംകുളം ഹാഷിം പതാക ഉയര്‍ത്തി. തുടര്‍ന്ന് ക്ലബ് അംഗങ്ങള്‍ മധുരം വിതരണം ചെയ്തു.

deepthi gas