ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വിലങ്ങാട്ടെ റോഡും പാലവും പുനര്‍നിര്‍മിക്കാന്‍ സൈന്യം രംഗത്ത്

0
817

 

നാദാപുരം: പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങായി ഇന്ത്യന്‍ സൈന്യം. bytonneഉരുള്‍പൊട്ടലുണ്ടായ വിലങ്ങാട്ടെ പാലവും വീടുകളും സൈന്യം പുനര്‍നിര്‍മ്മിച്ചു കൊണ്ടിരിക്കുകയാണ്. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വിലങ്ങാട് ആലിമൂല റോഡും പാലവുമാണ് സൈന്യം പുനര്‍നിര്‍മ്മിക്കുന്നത്. വലിയ ഉരുളന്‍ കല്ലുകളും മരങ്ങളും വലിയ തോതില്‍ ചളിയും പതിച്ച് തകര്‍ന്ന പാലം സൈനികര്‍ നേരിട്ടാണ് പുനര്‍ നിര്‍മ്മിക്കുന്നത്.
ഉരുള്‍പൊട്ടലില്‍ നാലുപേര്‍ മരിച്ച വിലങ്ങാട്ട് നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഇവയെല്ലാം ഇപ്പോള്‍ സൈന്യം പുനര്‍നിര്‍മ്മിച്ചു കൊണ്ടിരിക്കുകയാണ്. പ്രതികൂല കാലാവസ്ഥ നിര്‍മാണ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെങ്കിലും ഇതെല്ലാം അവഗണിച്ചാണ് സൈന്യം ജോലി പൂര്‍ത്തിയാക്കി കൊണ്ടിരിക്കുന്നത്. കരസേനയുടെ ജോധ്പൂര്‍ എഞ്ചിനിയറിംഗ് റെജിമെന്റാണ് വിലങ്ങാട് മേഖലയില്‍ മണ്ണുകയറി നശിച്ച വീടുകളും പ്രളയത്തില്‍ sell with usതകര്‍ന്ന റോഡുകളും ശുചിയാക്കാനും പുനര്‍നിര്‍മ്മിക്കാനുമായി പ്രയത്നിക്കുന്നത്. മുപ്പത് പേരാണ് സംഘത്തിലുള്ളത്.
യന്ത്രസഹായത്തോടെ ചെയ്യേണ്ട ജോലികളാണിതെന്നും എന്നാല്‍  വാഹനങ്ങള്‍ വരാന്‍ റോഡില്ലാത്ത കാരണം സൈനികര്‍ തന്നെ നേരിട്ട് കല്ലും മരങ്ങളും എടുത്തു മാറ്റുകയാണെന്ന് സംഘത്തിന് നേതൃത്വം നല്‍കുന്ന ക്യാപ്റ്റന്‍ ജിതേന്ദ്രഗാന്ധി പറഞ്ഞു.
തകര്‍ന്നു പോയ പാലത്തില്‍ നിന്നും വലിയ കല്ലുകളും മരത്തടികളും സൈനികര്‍ സ്വന്തം നിലയില്‍ എടുത്തു മാറ്റുകയാണ്. ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ളതിനാല്‍ രണ്ട് പേരെ മലയുടെ മുകളില്‍ നിരീക്ഷണത്തിനായും നിര്‍ത്തിയിട്ടുണ്ട്.

deepthi gas