പുനരധിവാസത്തിന് 15 സെന്റ് നല്‍കി റിട്ടയേര്‍ഡ് അധ്യാപകന്‍

0
763

വടകര: പ്രളയം മൂലം വീട് ഉള്‍പെടെ സര്‍വവും നഷ്ടപ്പെട്ട കുടുംബങ്ങളെ Notice Originalപുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന് 15 സെന്റ് സംഭാവന ചെയ്ത് റിട്ടയേര്‍ഡ് അധ്യാപകന്‍. കീഴല്‍ സ്വദേശി പി.പി പ്രഭാകരനാണ് ഇങ്ങനെയൊരു ജീവകാരുണ്യ പ്രവര്‍ത്തനം നടത്താന്‍ സന്മനസുമായി മുന്നോട്ട് വന്നത്.
അധ്യാപകവൃത്തിയില്‍ നിന്നു വിരമിച്ച അവസരത്തില്‍ വീടിനടുത്ത് 25 സെന്റ് സ്ഥലം വാങ്ങിയിരുന്നു. ഇതില്‍ പതിനഞ്ചു സെന്റാണ് പുനരധിവാസത്തിനു നല്‍കുന്നത്. ഇക്കാര്യം അദ്ദേഹം വില്യാപ്പള്ളി പഞ്ചായത്ത് അധികൃതരെ അറിയിച്ചു.
തന്റെ ആയുഷ്‌കാല സമ്പാദ്യത്തില്‍ നിന്ന് 15 സെന്റ് സ്ഥലം നല്‍കാന്‍ തയ്യാറായ പ്രഭാകരനെ ഒട്ടേറെ പേരാണ് അഭിനന്ദിക്കുന്നത്. ഇത് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹമാണ്.
കുട്ടോത്ത് ചെറുകാട് സ്മാരക ഗ്രന്ഥാലയത്തിന്റെ അമരക്കാരിലൊരാളായ പ്രഭാകരന്‍ po - Copyമേമുണ്ട ഹയര്‍സെക്കന്ററി സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി, കേരള കര്‍ഷക സംഘം മേമുണ്ട വില്ലേജ് പ്രസിഡന്റ്, സിപിഎം മേമുണ്ട ലോക്കല്‍ കമ്മിറ്റി അംഗം എന്നീ പദവികളും അലങ്കരിക്കുന്നു.

deepthi gas