ദുരിതാശ്വാസ നിധിയിലേക്ക് ആജീവനാന്തം പ്രതിമാസം ആയിരം രൂപ നല്‍കുമെന്നു പോലീസുകാരന്‍

0
1813

വടകര: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആജീവനാന്തം പ്രതിമാസം Notice Originalആയിരം രൂപ സംഭാവന ചെയ്യുമെന്ന വാഗ്ദാനവുമായി പോലീസുകാരന്‍. വടകര പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.സുനില്‍കുമാറാണ് വേറിട്ട മാതൃകാ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിന് 2019 സപ്തംബറിലെ ശമ്പളം മുതല്‍ സര്‍വീസിലുടനീളവും ശേഷം പെന്‍ഷന്‍ കാലയളവിലും ആയിരം രൂപ നല്‍കുമെന്നാണ് പ്രഖ്യാപനം. ഇതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് റൂറല്‍ എസ്പിയോട് സുനില്‍കുമാര്‍ കത്തിലൂടെ അപേക്ഷിച്ചിരിക്കുകയാണ്.
വയലുകളും കുന്നുകളും കൊന്നു പ്രളയത്തിലായവരോട് ഒരു അനുതാപവുമില്ലെന്നു ചൂണ്ടിക്കാട്ടി ഫെയ്‌സ്ബുക്കില്‍ പ്രതികരിക്കാനും സുനില്‍കുമാര്‍ മറന്നില്ല. പ്രകൃതിക്ക് കൊലക്കയര്‍ ഒരുക്കുന്ന ദുര്‍ബല നിയമങ്ങളോട് സമരസപെടാനില്ല. അവശേഷിക്കുന്ന വയലിടങ്ങള്‍ നികത്തി പുതിയ പ്രളയ ഇരകളെ സൃഷ്ടിക്കുന്ന വ്യവസ്ഥിതിയോട് കലഹിക്കുന്നവര്‍ക്കായി ഒരു പ്രഖ്യാപനം എന്ന നിലയിലാണ് പ്രതിമാസം 1000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് po - Copyനല്‍കുമെന്ന തീരുമാനം എടുത്തിരിക്കുന്നത്. കാലം മാറും കഥ മാറും ഭരണ കൂടങ്ങള്‍ മാറിവരും ഞാനെടുത്ത തിരുമാനം കാലത്തിനൊപ്പം സഞ്ചരിക്കും. ഇനിയും അവശേഷിക്കുന്ന വയലുകള്‍, തണ്ണീര്‍ത്തടങ്ങള്‍, കുന്നുകള്‍ എന്നിവ മാറ്റമില്ലാതെ വരുംതലമുറക്ക് കാത്തുവെക്കുന്ന നിയമങ്ങള്‍ നടപ്പിലാക്കുന്ന ഭരണകൂടങ്ങളെ നെഞ്ചോട് ചേര്‍ത്തു നിര്‍ത്തും. ഒരു വയലും ഞാന്‍ നികത്തില്ല, ഒരു കുന്നും ഞാന്‍ നിരത്തില്ല.-സുനില്‍കുമാര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.

deepthi gas