നാട്ടൊരുമ തൂണേരിയുടെ കൈത്താങ്ങ്

0
245

നാദാപുരം: പ്രളയ ബാധിതര്‍ക്ക് നാട്ടൊരുമ തൂണേരിയുടെ കൈത്താങ്ങ്. ദുരിതാശ്വാസ ക്യാമ്പിലെ 65ഓളം പേര്‍ക്ക് ഓരോ ജോഡി ഡ്രസ്സും രണ്ട് ദിവസത്തെ ഭക്ഷണ സാധന കിറ്റും കൈമാറി. തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.സി.തങ്ങളുടെ po - Copyസാന്നിധ്യത്തില്‍ നാട്ടൊരുമ ചെയര്‍മാന്‍ ഹരീഷ്‌കുമാര്‍, കണ്‍വീനര്‍ നിസാര്‍ മാര്‍ക്കോത്ത,  ട്രഷറര്‍ വി.പി.ഷാജി, എക്‌സികുട്ടീവ് സീനിയര്‍ അംഗം തറോല്‍ ബഷീര്‍ എന്നിവര്‍ കിറ്റ് കൈമാറി. ജാതിമത ഭേദമന്യെ തൂണേരിയില്‍ നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ നാട്ടൊരുമ ചെയ്തിട്ടുണ്ട്. നാടിന്റെ ഐക്യത്തിനു നാട്ടൊരുമയുടെ പ്രവര്‍ത്തനം ഗുണം ചെയ്തിട്ടുണ്ടെന്നു പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സി.തങ്ങള്‍ പറഞ്ഞു.

Notice Original