1974-76 ലെ പ്രീഡിഗ്രി ഫസ്റ്റ്ഗ്രൂപ്പുകാര്‍ സ്വാതന്ത്യദിനത്തില്‍ ഒത്തു ചേരും

0
454

വടകര: മടപ്പള്ളി ഗവ.കോളജിലെ 1974-76 ബാച്ച് പ്രിഡിഗ്രി ഫസ്റ്റ് ഗ്രൂപ്പുകാര്‍ 43 Notice Originalവര്‍ഷങ്ങള്‍ക്കു ശേഷം സ്വാതന്ത്ര്യദിനത്തില്‍ ഒത്തു ചേരുന്നു.
13 പെണ്‍കുട്ടികളടക്കം 80 പേരുണ്ടായിരുന്നു ഈ ബാച്ചില്‍. മടപ്പള്ളി കോളജില്‍ തന്നെയാണ് ഒത്തുചേരല്‍.
പരസ്പരം ബന്ധപ്പടാന്‍ സാധ്യതകളില്ലാതിരുന്ന കഴിഞ്ഞ കാലത്ത് പല വഴികളില്‍ പിരിഞ്ഞ് ഉന്നത സ്ഥാനങ്ങളില്‍ നിന്നുമെല്ലാം വിരമിച്ച് സകുടുംബം നാട്ടിലെത്തി കഴിയുകയാണ് പലരും. അതിനിടെയാണ് ഒത്തു ചേരണമെന്ന ആഗ്രഹം ഉടലെടുത്തത്. തുടര്‍ന്ന് പഴയകാല ഗ്രൂപ്പ് ഫോട്ടോ സംഘടിപ്പിച്ച് സഹപാഠികളെ തിരിച്ചറിഞ്ഞ് ഫോണിലൂടെയും വാട്സാപ് ഗ്രൂപ്പിലൂടെയും നേരിട്ടും ബന്ധപ്പെട്ടു. ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒത്തു ചേരല്‍ ഓര്‍മിത്തക്കതാക്കാനുള്ള ഒരുക്കങ്ങള്‍ തകൃതിയാണ്. ബന്ധപ്പെടേണ്ട നമ്പര്‍ 9388886315, 9447517929. ഇതു സംബന്ധിച്ച് po - Copyചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കെ.പി.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ആര്‍.വിജയന്‍, ഉദയഭാനു, കെ.ശശീന്ദ്രന്‍, ശ്രീനിവാസന്‍, സി.എച്ച്.ഗീത, മോഹന്‍ദാസ്, എന്നിവര്‍ സംസാരിച്ചു.

deepthi gas