പ്രജീഷ് തോട്ടത്തിലിന് രാഷ്ട്രപതിയുടെ പുരസ്‌കാരം

0
2075

നാദാപുരം: നാദാപുരം കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മീഷണര്‍ പ്രജീഷ് തോട്ടത്തിലിനു Notice Originalരാഷ്ട്രപതിയുടെ പുരസ്‌കാരം. പോലീസില്‍ മികച്ച സര്‍വീസിനാണ് മെഡല്‍. കേരളത്തില്‍ 13 പേര്‍ക്കാണ് ഇത്തവണ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.
ഇരിട്ടി ഡിവൈഎസ്പി ആയിരിക്കെ തെളിവുകള്‍ ഇല്ലാതിരുന്ന മുന്നു കേസുകളില്‍ അന്വേഷണത്തിലൂടെ കുറ്റവാളികളെ കണ്ടെത്തിയത് അടക്കം നിരവധി കേസുകള്‍ പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ തെളിയിക്കുകയുണ്ടായി.
ഫാദര്‍ റോബിന്‍ പ്രതിയായ ഏറെ കോളിളക്കം സൃഷ്ടിച്ച കൊട്ടിയൂര്‍ പീഡന കേസ് അന്വേഷണോദ്യോഗസ്ഥനായിരുന്നു. ഇരിട്ടി മുഴക്കുന്ന് സ്റ്റേഷന്‍ പരിധിയില്‍ പദ്മിനി എന്ന വീട്ടമ്മയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതിയെ കണ്ടെത്തുകയുണ്ടായി. വയനാട്ടില്‍ നിന്ന് ഒരു കോടിയുടെ കുഴല്‍പണം പിടികൂടിയത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ആദിവാസി മേഖലയിലെ സേവനങ്ങള്‍ക്ക് po - Copyബാഡ്ജ് ഓഫ് ഓണര്‍ പുരസ്‌ക്കാരം കേരള പോലീസില്‍ ആദ്യമായി നേടിയതും പ്രജീഷ് തോട്ടത്തിലാണ്. രാഷ്ട്രിയ അക്രമങ്ങള്‍ അരങ്ങേറിയ മേഖലകളിലാണ് സര്‍വീസിന്റെ ഭൂരിഭാഗവും ജോലി ചെയ്തത്. കണ്ണൂര്‍ പിണറായി സ്വദേശിയാണ്.

deepthi gas