റൂറല്‍ എസ്പി കെ.ജി.സൈമണിന് പുരസ്‌കാരം

0
244

വടകര: കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണ മികവിന് ഏര്‍പെടുത്തിയ പുരസ്‌കാരത്തിന് കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമണ്‍ അര്‍ഹനായി. മെഡല്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ ഇന്‍വെസ്റ്റിഗേഷന്‍ എന്ന po - Copyപേരിലുള്ളതാണ് അവാര്‍ഡ്. കേസന്വേഷണത്തിലെ മികവ് പരിഗണിച്ചാണ് അംഗീകാരം. സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍, വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡല്‍, ബാഡ്ജ് ഓഫ് ഓണര്‍, മെറിറ്റോറിയല്‍ സര്‍വീസ് എന്‍ട്രി തുടങ്ങി ഇരുന്നൂറോളം അംഗീകാരങ്ങള്‍ നേരത്തെ ലഭിച്ചിട്ടുണ്ട്.

Notice Original