പ്രളയ കേരളത്തിന് കൈത്താങ്ങുമായി വടകരയില്‍ കലാസംഗമം

0
405

വടകര: പ്രളയത്തില്‍ എല്ലാം നഷ്ടമായവര്‍ക്ക് കൈത്താങ്ങാകാന്‍ വടകരയിലെ കലാകാരന്മാരും സാമൂഹ്യ പ്രവര്‍ത്തകരും കൈകോര്‍ക്കുന്നു. ഒരു പകല്‍ മുഴുവന്‍ Notice Originalതെരുവില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് കലാകാരന്മാര്‍. വടകര മ്യുസിഷ്യന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 17 ന് രാവിലെ 9 മുതല്‍ വടകര പുതിയ ബസ് സ്റ്റാന്‍ഡിലാണ് ‘പ്രളയബാധിതര്‍ക്കൊരു കൈത്താങ്ങ്’ എന്ന പരിപാടി സംഘടിപ്പിക്കുന്നത്. വടകരയിലെ കലാ, സാഹിത്യ, സാംസ്‌കാരിക സംഘടനകളുമായി ചേര്‍ന്ന് ഒരുക്കുന്ന പരിപാടിയിലൂടെ പ്രളയബാധിതര്‍ക്ക് വേണ്ടി ധന, വിഭവ സമാഹരണമാണ് ലക്ഷ്യമിടുന്നത്. പ്രശസ്ത കലാകാരന്മാര്‍ ഉള്‍പെടെ ഇടവേളകളില്ലാതെ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും. കഴിഞ്ഞ മഹാപ്രളയ സമയത്തും വടകരയില്‍ സമാനമായ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതു വഴി ശേഖരിച്ച 4.80 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയായിരുന്നു. കെ മുരളീധരന്‍ എം.പി, സി.കെ നാണു എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ കെ ശ്രീധരന്‍ എന്നിവര്‍ പങ്കെടുക്കുന്ന പരിപാടി വിജയമാക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍. സ്വാഗത സംഘം രൂപീകരണ യോഗത്തില്‍ വിവിധ മേഖലയിലുള്ള വ്യക്തികളും സംഘടനാ po - Copyപ്രതിനിധികളും പങ്കെടുത്തു. മണലില്‍ മോഹനന്‍ അധ്യക്ഷനായി. എം സനില്‍, പി ബാലന്‍, പി.കെ. കൃഷ്ണദാസ്, പി.പി രാജന്‍, ആര്‍ രോഷിപാല്‍, ഡോ. വി.പി ഗിരീഷ് ബാബു, വേണു കക്കട്ടില്‍, കെ.കെ ശ്രീജിത്ത്, ഓസ്‌കാര്‍ മനോജ്, പ്രതാപ് മോണാലിസ, രാജന്‍ ആലാപ്, എ.എം രമേശ്, ഒ.വി സന്ദീപ്, ശ്രീന രോഷിപാല്‍, രാംലാല്‍ ഷമ്മി എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാനായി പി. ബാലനെയും ജനറല്‍ കണ്‍വീനറായി എം സനിലിനേയും തെരഞ്ഞെടുത്തു.

deepthi gas