വീട് പിളര്‍ന്ന് വാസയോഗ്യമല്ലാതായി

0
532

എടച്ചേരി: വീട് പല ഭാഗത്തും പിളര്‍ന്ന് വാസയോഗ്യമല്ലാതായി. കര്‍ഷക തൊഴിലാളിയായ എടച്ചേരി തുരുത്തിയിലെ പുനത്തിക്കണ്ടി അനന്തന്റെ വീടാണ് അപകടകരമാം വിധം തകര്‍ന്നത്. ചുമരും തറയും പല ഭാഗത്തും പിളര്‍ന്ന po - Copyനിലയിലാണ്. കിണറിന്റെ ആള്‍ മറയും പിളര്‍ന്നിരിക്കുകയാണ്. റവന്യൂ, പോലീസ്, പഞ്ചായത്ത് അധികാരികള്‍ വീട് സന്ദര്‍ശിച്ചു. സിപിഐ മണ്ഡലം സെക്രട്ടരി പി.ഗവാസ്, കെ.പി.സുരേന്ദ്രന്‍, സന്തോഷ് കക്കാട്ട് ഉള്‍പ്പെടെ രാഷ്ട്രീയ നേതാക്കളും ജന പ്രതിനിധികളും സന്ദര്‍ശിച്ചു. എടച്ചേരി നോര്‍ത്തിലെ തയ്യുള്ളതില്‍ താഴ കുനിയില്‍ പൊക്കിയുടെ വീടും പ്രളയത്തില്‍ തകര്‍ന്നു.

Notice Original