വെള്ളം കയറിയ വീടുകള്‍ സേവാഭാരതി പ്രവര്‍ത്തകര്‍ ശുചീകരിച്ചു

0
668

വള്ളിക്കാട് : പേമാരിയെ തുടര്‍ന്ന് ചോറോട് വൈക്കിലശ്ശേരി മേഖലയില്‍ വെള്ളം കയറി നാശം വിതച്ച വീടുകളില്‍ ശുചീകരണ പ്രവര്‍ത്തനവുമായി സേവാഭാരതി പ്രവര്‍ത്തകര്‍. ചെളിയില്‍ അകപ്പെട്ട വീടുകള്‍ വള്ളിക്കാട് സേവാഭാരതി പ്രവര്‍ത്തരുടെ po - Copyനേതൃത്വത്തില്‍ ശുചീകരിച്ചു. നിരവധി വീടുകളിലാണ് ചെളിവെള്ളം കയറിയത്. വെള്ളം താഴ്ന്നതോടെ പ്രവര്‍ത്തകരെത്തി ഉപയോഗ യോഗ്യമാക്കുകയായിരുന്നു. ശ്യാം വൈക്കിലശ്ശേരി, സന്തോഷ്, ടി.കെ.രജീഷ്, റിനോജ് വള്ളിക്കാട്, പ്രവീണ്‍, ഹിമേഷ്, ഷാജി തുടങ്ങിയവര്‍ ശുചീകരണത്തില്‍ പങ്കാളികളായി.

Notice Original