ഒഞ്ചിയം ഏരിയയില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ തകൃതിയായ ശുചീകരണം

0
398

ഒഞ്ചിയം: പ്രളയം തകര്‍ത്ത വീടുകളില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ തകൃതിയായ ശുചീകരണം. മഴ മാറി ക്യാമ്പുകളില്‍നിന്ന് മടങ്ങുന്നവര്‍ക്ക് വീടുകള്‍ താമസയോഗ്യമാക്കാനാണ് കൈമെയ് മറന്ന പ്രവര്‍ത്തനം നടന്നത്. ദുരിതാശ്വസ po - Copyക്യാമ്പുകളില്‍ അഭയം തേടിയവര്‍ വീടുകളിലേക്ക് മടങ്ങി. ഒഞ്ചിയം ഏരിയയിലെ അഴിയൂര്‍, കക്കടവ്, മൂന്നാം ഗെയിറ്റ്, കല്ലാമല, ഒഞ്ചിയം അഞ്ചുമൂല, തട്ടോളിക്കര, കുന്നുമ്മക്കര, ഓര്‍ക്കാട്ടേരി, വൈക്കിലശേരി, ചോറോട് പ്രദേശങ്ങളില്‍ 250 പ്രവര്‍ത്തകരാണ് വീടുകളും ക്ഷേത്രങ്ങളും വായനശാലകളും മറ്റും ശുചീകരിച്ചത്. ഏരിയാ സെക്രട്ടറി ടി.പി.ബിനീഷ് നേതൃത്വം നല്‍കി.

Notice Original