വീടിനുനേരെ ബോംബേറ്: സമഗ്രാന്വേഷണം വേണമെന്ന് സിപിഎം

0
1032

po - Copy

വടകര: ചെമ്മരത്തൂര്‍ കപ്പള്ളി ക്ഷേത്രത്തിനു സമീപം വീടിനു നേരെ ബോംബേറ്. Notice Originalഒതയോത്ത് ഗോപിയുടെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. ചൊവ്വാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം. സ്ഫോടനത്തില്‍ വീടിന്റെ കട്ടിലയും വാതിലും
ജനലും തകര്‍ന്നു. സംഭവം നടക്കുമ്പോള്‍ ഗോപിയും കുടുംബവും വീട്ടില്‍ ഉറങ്ങുകയായിരുന്നു. ആര്‍ക്കും പരിക്കില്ല. വടകര പോലീസും ഡോഗ്
സ്‌ക്വാഡും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വടകര പോലീസ് പറഞ്ഞു. ഗോപിയുടെ വീടിനുനേരെ ബോംബെറിഞ്ഞ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സിപിഎം കോട്ടപ്പള്ളി ലോക്കല്‍ കമ്മിറ്റിയും ഡിവൈഎഫ്ഐ ചെമ്മരത്തൂര്‍ മേഖലാ കമ്മിറ്റിയും ആവശ്യപ്പെട്ടു.

deepthi gas