പ്രളയ രക്ഷകരായ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആദരം

0
345

വടകര: പ്രളയ കാലത്ത് വെള്ളത്തില്‍ അകപ്പെട്ടവരെ രക്ഷിച്ച ഇതര സംസ്ഥാന Notice Originalതൊഴിലാളികള്‍ക്ക് നാടിന്റെ ആദരം. അഴിയൂര്‍ കോറോത്ത് റോഡ് ഹിദായ അക്കാദമിയും ഇവിടെ പ്രവര്‍ത്തിച്ചു വരുന്ന ദുരിതാശ്വാസ ക്യാമ്പ് അംഗങ്ങളുടെയും സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് ആദരിക്കല്‍ ചടങ്ങ് നടത്തിയത്.
കര്‍ണാടകയിലെ ചിക്മംഗലൂരില്‍ നിന്ന് മത്സ്യബന്ധനത്തിനായി എത്തിയ ഗോപി, ഗണേഷ്, സന്തോഷ്,
നാഗരാജ് എന്നിവരെയാണ് ആദരിച്ചത്. അഴിയൂര്‍ കോറോത്ത് റോഡ്, പനാട ഭാഗത്ത് വീടുകളില്‍ വെള്ളം കയറി പുറത്ത് കടക്കാന്‍ പ്രയാസപ്പെട്ടവരെ സ്വന്തം കൊട്ട തോണി ഉപയോഗിച്ചാണ് ഇവര്‍ രക്ഷിച്ചത്. നൂറ് പേരെ രക്ഷപ്പെടുത്തിയതായി ഇവര്‍ പറഞ്ഞു.
ആദരിക്കല്‍ ചടങ്ങ് അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.അയൂബ് ഉദ്ഘാടനം ചെയ്തു. പി.വി.ശ്രീജേഷ് കുമാര്‍ അധ്യക്ഷത
po - Copyവഹിച്ചു. പി.ശ്രീധരന്‍, പി.എം.അശോകന്‍, ഷീബ അനില്‍, പ്രദീപ് ചോമ്പാല, എ.കെ.പി.ഫൈസല്‍, അഡ്വ.എ.എം.സന്തോഷ്, കെ.പി.ചെറിയ കോയതങ്ങള്‍, വി.ജംഷിദ്, എ.കെ.അസിസ് ഹാജി എന്നിവര്‍ പ്രസംഗിച്ചു.

deepthi gas