കോഴിക്കോട്-ഷൊര്‍ണൂര്‍ റെയില്‍ പാത തുറന്നു

0
411

 

കോഴിക്കോട് : കഴിഞ്ഞ നാല് ദിവസങ്ങളില്‍ അടച്ചിട്ടിരുന്ന കോഴിക്കോട്-ഷൊര്‍ണൂര്‍Notice Originalറെയില്‍പാത തുറന്നു. ഇന്ന് രാവിലെ റെയില്‍വേയുടെ സാങ്കേതിക വിഭാഗം ഫാറൂഖ് പാലത്തില്‍ പരിശോധന നടത്തിയതിന് ശേഷമാണ് പാതയില്‍ സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.
ചാലിയാര്‍ പുഴ നിറഞ്ഞ് കവിഞ്ഞ് ഒഴുകിയപ്പോള്‍ ട്രാക്കില്‍ വെള്ളം കയറിയിരുന്നു. കൂടാതെ പാലത്തിന് താഴെ മാലിന്യങ്ങളും അടിഞ്ഞുകൂടിയിരുന്നു. ഇതോടുകൂടി ഇതുവഴിയുള്ള ഗതാഗതം റെയില്‍വേ നിര്‍ത്തിവെയ്ക്കുകയായിരുന്നു. മധ്യകേരളത്തില്‍ നിന്ന് മലബാറിലേക്കുള്ള തീവണ്ടി ഗതാഗതം ഇതോടെ സ്തംഭിക്കുകയും ചെയ്തിരുന്നു.
ട്രാക്കുകളിലും പാലങ്ങളിലും എന്‍ജീനിയറിങ് വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന പൂര്‍ത്തിയാക്കി . ട്രാക്കുകളില്‍ നിന്നും വെള്ളം ഇറങ്ങി. പാതകളില്‍ തടസ്സങ്ങളൊന്നുമില്ലെന്നുള്ള അധികൃതരുടെ വിലയിരുത്തലിനെ തുടര്‍ന്നാണ് ട്രെയിന്‍ ഗതാഗതം പുനരാരംഭിക്കുന്നത് po - Copy.വൈകുന്നേരത്തോടെ തെക്ക് നിന്നുള്ള ട്രെയിനുകള്‍ കോഴിക്കോട് മംഗലാപുരം കൊങ്കണ്‍ റൂട്ടിലൂടെ കടത്തിവിടുമെന്ന് റെയില്‍വേ അധികൃതര്‍ പറയിച്ചു . കോഴിക്കോടിനും ഷൊര്‍ണൂരിനുമിടയില്‍ വെള്ളം കയറുകയും കാരക്കാടിന് സമീപം മണ്ണിടിയുകയും ചെയ്തതോടെ വെള്ളിയാഴ്ച ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെക്കുകയായിരുന്നു.

deepthi gas