മന്ത്രി ടി.പി രാമകൃഷ്ണന്‍ വിലങ്ങാട് സന്ദര്‍ശിച്ചു

0
382

സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നത് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍: മന്ത്രി രാമകൃഷ്ണന്‍

വിലങ്ങാട്: ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് തൊഴില്‍ എക്‌സൈസ് മന്ത്രി ടി. പി രാമകൃഷ്ണന്‍. വിലങ്ങാട് പാരിഷ് Notice Originalഹാളിലെ ക്യാമ്പ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. വിലങ്ങാട് ഉരുള്‍പൊട്ടിയ പ്രദേശങ്ങളും പ്രദേശത്തെ മുഴുവന്‍ ദുരിതാശ്വാസ ക്യാമ്പുകളും മന്ത്രി സന്ദര്‍ശിച്ചു. അപകട സാധ്യത മനസ്സിലാക്കിയാണ് കൂടുതല്‍ പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയത്. മുഴുവന്‍ ക്യാമ്പുകളിലും ദുരിതബാധിതര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പരിമിതികളുണ്ടെങ്കിലും ക്യാമ്പിലെ സൗകര്യങ്ങളോട് ജനങ്ങള്‍ സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. വെള്ളം കുറയുന്നതിനനുസരിച്ച് ശുചീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, പൊതുജനങ്ങള്‍ തുടങ്ങിയവരുടെ സഹായവും ശുചീകരണ പ്രവര്‍ത്തികള്‍ക്ക് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
രോഗം പിടിപെട്ടാല്‍ അധികൃതരോട് തുറന്നുപറയണം. ദുരിതബാധിതര്‍ക്ക് മരുന്ന്, po - Copyഭക്ഷണം, വസ്ത്രം തുടങ്ങിയവ നല്‍കാനുള്ള നടപടികള്‍ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. മന്ത്രിസഭാ യോഗം ചേര്‍ന്ന ശേഷം ദുരിത ബാധിതര്‍ക്കുള്ള സഹായധനം സര്‍ക്കാര്‍ deepthi gasപ്രഖ്യാപിക്കും. മുഴുവനാളുകളുടെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കും. പരാതികള്‍ ഉള്ളവര്‍ നേരിട്ട് അതാത് വില്ലേജ് ഓഫീസര്‍മാര്‍ക്ക് കൈമാറണം. പരാതി പരിശോധിച്ചശേഷം നടപടി സ്വീകരിക്കും.
വിലങ്ങാട് സെന്റ് ജോര്‍ജ്ജ് പള്ളി പാരിഷ് ഹാളിലെ ക്യാമ്പില്‍ ഇരുന്നൂറോളം പേരാണ് ഉള്ളത്. പാലൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ ക്യാമ്പില്‍ എണ്‍പതോളം ആളുകളും കുറ്റൂര്‍ സേവാ മന്ദിരത്തിലെ ക്യാമ്പില്‍ 25 ഓളം കുടുംബങ്ങളും ആണ് ഉള്ളത്. ഉരുള്‍പൊട്ടലില്‍ മരിച്ച ലിസിയുടെ ബന്ധുക്കളെയും മന്ത്രി സന്ദര്‍ശിച്ചു. നാല് പേരാണ് വിലങ്ങാട് ഉരുള്‍പൊട്ടലില്‍ മരിച്ചത്.
നാദാപുരം എം.എല്‍.എ ഇ.കെ വിജയന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.