പെരുന്നാള്‍ ദിനത്തില്‍ ആശുപത്രിക്കു മുന്നില്‍ ജീവനക്കാരുടെ ഉപവാസം

0
424

po - Copy
വടകര: സീയം ആശുപത്രി ജീവനക്കാര്‍ പെരുന്നാള്‍ ദിനത്തില്‍ ഉപവാസം Notice Originalസംഘടിപ്പിച്ചു. മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചാണ് ആശുപത്രിക്കു മുന്നില്‍ തിങ്കളാഴ്ച
സത്യാഗ്രഹ സമരം നടത്തിയത്.

ജോലി നിഷേധിച്ച അഞ്ച് സ്ത്രീ ജീവനക്കാരെ തിരിച്ചെടുക്കുക, യൂനിയനുകളുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരമുള്ള ബോണസ് നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപവാസം സംഘടിപ്പിച്ചത്. അഡ്വ.ഇ.നാരായണന്‍നായര്‍ സമരം ഉദ്ഘാടനം ചെയ്തു.
കെ.വേണു അധ്യക്ഷത വഹിച്ചു. വി.ആര്‍.രമേശ്, കൃഷ്ണന്‍ കുട്ടോത്ത്, കെ.കെ.പ്രസന്ന, വി.കെ.വത്സന്‍, കെ.സി.സജീവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. രഞ്ജിത്ത് കണ്ണോത്ത് സ്വാഗതം പറഞ്ഞു.

deepthi gas