പ്രളയം: ജില്ലയില്‍ കെഎസ്ഇബിക്ക് പതിനേഴ് കോടിയുടെ നഷ്ടം

0
314

കോഴിക്കോട്: ശക്തമായ കാറ്റിലും പ്രളയത്തിലും കെഎസ്ഇബിക്ക് പതിനേഴ് Notice Originalകോടിയുടെ നഷ്ടം. മഴ ശക്തിപ്രാപിച്ച ഏഴ്, എട്ട്, ഒമ്പത്, പത്ത് തിയതികളിലെ കണക്കാണിത്. കൊയിലാണ്ടിയും ഓര്‍ക്കാട്ടേരിയും നാദാപുരവും ഉള്‍പ്പെടുന്ന വടകര സര്‍ക്കിളിലാണ് കൂടുതല്‍ നഷ്ടമുണ്ടായത്. ഒമ്പതുകോടി രൂപയോളമെന്നാണ് ആദ്യകണക്ക്. ഫറോക്കും മാവൂരും ബാലുശേരിയും ഉള്‍പ്പെടുന്ന കോഴിക്കോട് സര്‍ക്കിളില്‍ ഏട്ട് കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ ബോസ് ജേക്കബ് പറഞ്ഞു. കോഴിക്കോട്, വടകര സര്‍ക്കിളിനു കീഴിലുള്ള മലയോരങ്ങളില്‍ ഉരുള്‍പൊട്ടിയും മലവെള്ളപ്പാച്ചിലില്‍ മരങ്ങള്‍ വീണുമാണ് കൂടുതല്‍ നാശമുണ്ടായത്. താമരശേരി, മുക്കം, തൊട്ടില്‍പ്പാലം, കുറ്റിയാടി, അടിവാരം എന്നിവിടങ്ങളില്‍ പോസ്റ്റുകളും ട്രാന്‍സ്‌ഫോര്‍മറുകളും തകര്‍ന്നു. കിലോമീറ്ററുകളോളം ലൈനുകള്‍ പൊട്ടിവീണു. ഫറോക്ക്, മാവൂര്‍, കുന്നമംഗലം എന്നിവിടങ്ങളില്‍ വെള്ളം കയറിയാണ് നഷ്ടം സംഭവിച്ചിരിക്കുന്നത്. ഓര്‍ക്കാട്ടേരി സബ്‌സ്‌റ്റേഷന്‍ വെള്ളം കയറി po - Copyപ്രവര്‍ത്തനരഹിതമായി. രാമനാട്ടുകര, ഫറോക്ക് സബ്‌സ്‌റ്റേഷനുകളിലും വെള്ളം കയറി. കക്കയത്ത് പവര്‍സ്‌റ്റേഷനടുത്ത് മണ്ണിടിഞ്ഞ് വൈദ്യുതി ഉല്‍പ്പാദനവും നിലച്ചു. വടകര സര്‍ക്കിളിന് കീഴിലുള്ള കോരപ്പുഴ പാലംവഴിയുള്ള 11 കെ വി ലൈനും നശിച്ചിട്ടുണ്ട്. പോസ്റ്റുകളും ട്രാന്‍സ്‌ഫോര്‍മറുകളും തകര്‍ന്നതിനാല്‍ പലയിടങ്ങളിലും വൈദ്യുതി മുടങ്ങി.

deepthi gas