വികസന സമിതി ഇടപെട്ടു; റേഷന്‍ ഷോപ്പ് വീണ്ടും തുറന്നു

0
241


വടകര: വീരഞ്ചേരിയില്‍ അടച്ചുപൂട്ടിയ റേഷന്‍ ഷോപ്പ് ജെ.ടി. റോഡില്‍ പുനഃസ്ഥാപിച്ചു. നൂറുകണക്കിനു കാര്‍ഡുടമകള്‍ ദൂരെ അടക്കാത്തെരുവിലെ ഷോപ്പില്‍ നിന്നാണ് റേഷന്‍ സാധനങ്ങള്‍ വാങ്ങിയിരുന്നത്. ഇത് വലയി പ്രയാസം സൃഷ്ടിച്ചു. elite 22-6-19വീരഞ്ചേരി റെസിഡന്റ്സ് അസോസിയേഷന്‍ പല തവണ താലൂക്ക് വികസന സമിതി യോഗത്തില്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് താലൂക്ക് സപ്ലൈ ഓഫീസര്‍ കട പുനരാരംഭിക്കുവാന്‍ തീരുമാനിച്ചത്. കട ലഭിക്കുന്ന മുറയ്ക്ക് റേഷന്‍ ഷാപ്പ് വീരഞ്ചേരിയിലേക്ക് തന്നെ മാറ്റുമെന്നും അറിയിച്ചു. റസിഡന്റ്സ് അസോസിയേഷന്‍ സെക്രട്ടറി ടി. ബാലന്‍ ആദ്യറേഷന്‍ വാങ്ങി.

Notice Original