ആയുധങ്ങള്‍ക്കായി പോലീസ് റെയ്ഡ്; ബോംബുകള്‍ പിടികൂടി

0
658

ടി.ഇ.രാധാകൃഷ്ണന്‍
നാദാപുരം: ആയുധങ്ങള്‍ക്കും സ്ഫോടക വസ്തുക്കള്‍ക്കുമായി സബ് ഡിവിഷണലിലെ നാദാപുരം, കുറ്റ്യാടി, വളയം സ്റ്റേഷന്‍ പരിധിയില്‍ നടത്തിയ റെയ്ഡില്‍ സ്റ്റീല്‍ elite 22-6-19ബോംബും നാടന്‍ ബോംബും കണ്ടെത്തി. റൂറല്‍ എസ്പി കെ.ജി.സൈമണിന്റെ നിര്‍ദ്ദേശ പ്രകാരം ഡിവൈഎസ്പി ജി.സാബുവിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. Notice Originalവളയം സിഐ എ.വി.ജോണ്‍, എസ്‌ഐ ആര്‍.സി.ബിജു എന്നിവരുടെ നേതൃത്വത്തില്‍ കുറുവന്തേരി, കല്ലമ്മല്‍, അന്തിയേരി, ഒ.പി.മുക്ക്, ചെറുമോത്ത് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. കല്ലുമ്മലില്‍ ആള്‍ താമസമില്ലാത്ത വെള്ളിലാട്ട് പറമ്പില്‍ നിന്നാണ് നാടന്‍ ബോംബ് കണ്ടെത്തിയത്. തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു ബോബ്. കണ്ടെടുത്ത ബോംബിന് ഏറെ പഴക്കമുണ്ടെന്ന് ബോംബ് സ്‌ക്വാഡ് അധികൃതര്‍ പറഞ്ഞു. കല്ലാച്ചി കമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് എതിര്‍ വശത്തെ മഠത്തില്‍ മുക്ക് തോട്ടോളി താഴെ റോഡിന് സമീപത്തെ കുറ്റിപ്രം കോവിലകം പരിസരത്തെ ആളൊഴിഞ്ഞ പറമ്പില്‍ പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു സ്റ്റീല്‍ ബോംബ്.
നാദാപുരം എസ്‌ഐ എന്‍.പ്രജീഷ്, എഎസ്‌ഐമാരായ ബാബു കക്കട്ടില്‍, ഇ.കെ.ശ്രീധരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംഘം മേഖലയില്‍ പരിശോധന നടത്തിയത്. കല്ലാച്ചിയില്‍ നിന്ന് കണ്ടെത്തിയ സ്റ്റീല്‍ ബോംബ് പുതിയതും ഉഗ്ര ശേഷിയുള്ളതുമാണെന്ന് ബോംബ് സ്‌ക്വാഡ് അധികൃതര്‍ പറഞ്ഞു. കണ്ടെടുത്ത po - Copyബോംബുകള്‍ ക്വാറികളില്‍ നിര്‍വീര്യമാക്കി. പയ്യോളി, നാദാപുരം എന്നിവിടങ്ങളില്‍ ബോംബ് സ്‌ക്വാഡ് ഉദ്യോഗസ്ഥരായ എഎസ്‌ഐ രാജേഷ്, പി.മൊയ്തു, എന്‍.കെ.നവാസ്, ഷൈബു, ദില്‍ജിത്ത്, ലിനീഷ്, ഷൈജു, സന്തോഷ് എന്നിവരും പയ്യോളി ഡോഗ് സ്‌ക്വാഡിലെ സ്നിഫര്‍ ഡോഗുകളായ ലക്കിയും ടൈസണും പരിശോധനയില്‍ പങ്കെടുത്തു.
കുറ്റ്യാടി എസ്‌ഐ വി.എം.ജയന്റെ നേതൃത്വത്തില്‍ അമ്പലകുളങ്ങര, നെട്ടൂര്‍, വട്ടക്കണ്ടിപാറ, കാക്കുനി എന്നിവിടങ്ങളിലും പരിശോധന നടത്തി.

deepthi gas