പുറമേരി സ്വദേശിക്ക് ജീവിത സഖിയായി ബള്‍ഗേറിയന്‍ യുവതി

0
3783

elite 22-6-19

നാദാപുരം: പുറമേരി സ്വദേശിക്ക് ജീവിത സഖിയായി ബള്‍ഗേറിയന്‍ യുവതി. Notice Originalപുറമേരി ഉദയപുരം ക്ഷേത്ര പരിസരത്തെ പള്ളിച്ചാംവീട്ടില്‍ വീട്ടില്‍ താമസിക്കും ചെമ്പോട്ടുമ്മല്‍ ശ്രീധരന്റെയും സുജാതയുടെയും മകന്‍ ശ്രീജേഷിനാണ് കടല്‍ കടന്ന് വധുവെത്തിയത്. ഓസ്ട്രേലിയയില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ മാനേജറാണ് ശ്രീജേഷ്. ഇവിടെ കൂടെ ജോലി ചെയ്യുന്ന ബള്‍ഗേറിയയിലെ കലീന ഡൊനേവയെയാണ് ശ്രീജേഷ് താലി കെട്ടിയത്. വടകര പുതുപ്പണത്തെ ദക്ഷിണാ മൂര്‍ത്തി മഠത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍. ഞായറാഴ്ച്ച രാവിലെ ഒമ്പതിനും 10 നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ ശ്രീജേഷ് കലീനയെ താലി ചാര്‍ത്തുകയായിരുന്നു. കലീനയുടെ പിതാവ് ജോര്‍ജിയാനേവ് ഡോനേവും കലീനയുടെ സഹോദരിയും വിവാഹത്തിനായി പുറമേരിയില്‍ എത്തിയിരുന്നു.

deepthi gas