നിറക്കൂട്ടുകളുടെ വിസ്മയ ലോകം തുറന്ന് ‘മഴമിഴി’

0
450

വടകര: വരകളുടെയും വര്‍ണങ്ങളുടെയും സൂക്ഷ്മതല സൗന്ദര്യത്തെ കുട്ടികളെ ബോധ്യപ്പെടുത്താനും നിറക്കൂട്ടുകളുടെ വിസ്മയലോകം കുട്ടികള്‍ക്കു മുന്നില്‍ തുറന്നു elite 22-6-19കാട്ടാനും മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ‘മഴമിഴി – 2019’ എന്ന പേരില്‍ ചിത്രകലാപഠന കൂട്ടായ്മ സംഘടിപ്പിച്ചു.
മഴവില്ലില്‍ നിന്നും മഴ ഭാവനയിലൂടെ സര്‍ഗാത്മകതയുടെ അനന്തസാധ്യതയിലേക്ക് Bytonneകുട്ടികളെ നയിച്ച ക്യാമ്പ് പ്രശസ്ത ബംഗാളി ചിത്രകാരി കബിതാ മുഖോപധ്യായ ക്യാന്‍വാസില്‍ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പത്ത് സെഷനുകളിലായി നടന്ന ക്യാമ്പിന് പ്രമുഖ ചിത്രകാരന്മാരായ രമേശന്‍ രഞ്ജനം, പ്രഭകുമാര്‍ ഒഞ്ചിയം, ജോളി എം സുധന്‍, പവി കോയ്യോട്, രജികുമാര്‍, കലേഷ്, സുനില്‍ ബാബു, ബിന്ദു, അഞ്ജന, രാജീവന്‍ ചാം, പ്രമോദ് കുട്ടോത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
അഞ്ചു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി നടന്ന ക്യാമ്പില്‍ പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍, ക്രയോണ്‍സ്, അക്കര്‍ലിക്ക്, ഓയില്‍ പെയിന്റിംഗ്, കൊളാഷ്, കാര്‍ട്ടൂണ്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളിലായിരുന്നു പരിശീലനം. ഉച്ചക്ക് ശേഷം അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് വിവിധ ക്യാന്‍വാസില്‍ കൂട്ടമായി സ്വതന്ത്ര ചിത്രരചന നടത്തി. പ്രിന്‍സിപ്പാള്‍ പി.കെ കൃഷ്ണദാസ് അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങില്‍ മാനേജര്‍ ടി.വി po - Copyബാലകൃഷ്ണന്‍, ഹെഡ്മാസ്റ്റര്‍ പി. ശശികുമാര്‍, പി ടി എ പ്രസിഡണ്ട് പി.വത്സകുമാര്‍, മദര്‍ പി ടി എ പ്രസിഡണ്ട് എം.കെ ബിന്ദു, മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡണ്ട് എം നാരായണന്‍ എന്നിവര്‍ ആശംസകള്‍ പറഞ്ഞു. പ്രമോദ് കുട്ടോത്ത് സ്വാഗതവും എന്‍ നിധിന്‍ നന്ദിയും പറഞ്ഞു.

deepthi gas