മഴ യാത്ര 27ന്; വിളംബരമായി ചിത്രരചന നടത്തി

0
209

കുറ്റ്യാടി: കോഴിക്കോട് ജില്ലയിൽ elite 22-6-19നടപ്പാക്കിവരുന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവ് വിവിധ സംഘടനകളുടെ സഹകരണത്തോടെ 27 ന് കുറ്റ്യാടി ചുരത്തിൽ നടത്തുന്ന മഴ mhesയാത്രയുടെ വിളംബരത്തിനായി മഴ വര എന്ന പേരിൽ ചിത്ര രചന നടത്തി. കുറ്റ്യാടി ബസ് സ്റ്റാൻഡിൽ നടന്ന പരിപാടി വിദ്യാഭ്യാസ ഉപഡയറക്ടർ ഇ കെ സുരേഷ് കുമാറിന്റെ അധ്യക്ഷതയിൽ ചിത്രകാരൻ ശ്രീനി പാലേരിയും ശിഷ്യന്മാരായ കെ ശിഖ, കെ ആദിത്യൻ എന്നിവരും ചിത്രം വരച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. വടയക്കണ്ടി നാരായണൻ, അബ്ദുള്ള സൽമാൻ, ഷൗക്കത്തലി എരോത്ത്, പി ജമാൽ, ആഷോ സമം, പികെ ഹാഫിസ്, പി എ നൗഷാദ്, എ വി അംബുജാക്ഷൻ തുടങ്ങിയവർ സംസാരിച്ചു. 27ന് രാവിലെ 9 മണിക്ക് വാളാംതോട് നിന്ന് ആരംഭിക്കുന്ന മഴയാത്ര പൂതംപാറ സമാപിക്കും. വിദ്യാർഥികളും അധ്യാപകരും 8. 30ന് എത്തിച്ചേരണം. 10 വിദ്യാർത്ഥികൾക്ക് ഒന്ന് എന്ന ക്രമത്തിൽ അധ്യാപകർ ഉണ്ടാവണം. സംശയങ്ങൾക്ക് ഫോൺ: 09562734732

deepthi gas