വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ഉത്തമസമൂഹം : ഡോ കെ.കെ.എന്‍ കുറുപ്പ്

0
143

elite 22-6-19
വടകര : മൂല്യവത്തായ വിദ്യാഭ്യാസത്തിന് മാത്രമെ ഉത്തമ സമൂഹത്തെ സൃഷ്ടിക്കാന്‍ mhesകഴിയൂവെന്ന് ഡോ കെ.കെ.എന്‍ കുറുപ്പ്. ചെരണ്ടത്തൂര്‍ എം.എച്ച്.ഇ.എസ് കോളേജില്‍ ബിരുദദാന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാപകലുഷിതമാണ് ഇന്ന് വിദ്യാഭ്യാസ രംഗം. ഇതില്‍ മാറ്റം വന്നില്ലെങ്കില്‍ രാജ്യത്തിന്റെ ഭാവി അപകടത്തിലാവുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രൊഫ കെ.കെ മഹമൂദ് അധ്യക്ഷത വഹിച്ചു. 150 പിജി, യുജി വിദ്യാര്‍ഥികള്‍ക്കുള്ള ബിരുദ സര്‍ട്ടിഫിക്കറ്റ്, മികച്ച ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കുള്ള അവാര്‍ഡ് എന്നിവ പ്രൊഫ എന്‍.എല്‍ ബീന, ഡോ സി.എം കുഞ്ഞിമൂസ എന്നിവര്‍ വിതരണം ചെയ്തു. ഡോ പി.പി അബൂബക്കര്‍, പ്രൊഫ സുവിജ, ജസിത എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വി.മുസ്തഫ, എന്‍.വി മഹമൂദ്, വി ഷംസുദ്ദീന്‍, കെ.വി അബ്ദുല്‍ ലത്തീഫ്, പി.പി അബ്ദുല്‍ റസാഖ്, സി.വി മൂസ്സ, പി മഹമൂദ്, പി മുഹമ്മദ്, കെ.പി മൂസ എന്നിവര്‍ സംബന്ധിച്ചു. പ്രിന്‍സിപ്പാള്‍ പ്രൊഫ.വി.എം.സുകേഷ് സ്വാഗതവും പ്രൊഫ സബീല്‍ നന്ദിയും പറഞ്ഞു.

deepthi gas