നിയന്ത്രണം വിട്ട കാർ ഇരച്ച് കയറിയത് കിണറിന് മുകളിലേക്ക്

0
858

നാദാപുരം: സംസ്ഥാന പാതയിൽ പയന്തോങ്ങിൽ നിയന്ത്രണം വിട്ട കാർ നിന്നത് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറിന് മുകളിൽ. യാത്രക്കാർ രക്ഷപ്പെട്ടു. നാദാപുരം ഭാഗത്ത് നിന്ന് ചേലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ഐ 20 കാറാണ് elite 22-6-19അപകടത്തിൽ പെട്ടത്. പറമ്പിലേക്ക് ഇടിച്ച് കയറിയ കാർ കിണറിന്റെ ആൾമറയ്ക്ക് മുകളിൽ കയറിയ നിലയിലാണ്. നാദാപുരം കൺട്രോൾ റൂം പോലീസും ഫയർഫോഴ്‌സ് അധികൃതരും സ്ഥലത്തെത്തി. കാർ ക്രെയിൻ ഉപയോഗിച്ച് കിണറിന് മുകളിൽ നിന്ന് നീക്കി.

mhes