ചൈനയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച അമല്‍മനോജിന് അനുമോദനം

0
332

elite 22-6-19
നാദാപുരം: ചൈനയില്‍ നടന്ന യൂത്ത് കോണ്‍ഫറന്‍സില്‍ ഇന്ത്യയെ പ്രധിനിധീകരിച്ച mhesഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥിയും എന്‍എസ്എസ് വളണ്ടിയറുമായിരുന്ന അമല്‍ മനോജിന് പിടിഎയും സ്റ്റാഫും സ്‌കൂള്‍ എന്‍എസ്എസ് യൂനിറ്റും ചേര്‍ന്ന് അനുമോദിച്ചു. എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.അരവിന്ദാക്ഷന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നാദാപുരം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എന്‍.പ്രജീഷ് മുഖ്യ പ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ ടി.പി.പുരുഷു അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ പി.രാജകുമാര്‍ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് കെ. രമേശന്‍ അധ്യാപകരായ അജിത്ത്, സഗീന, ജിമേഷ് എന്നിവര്‍ സംസാരിച്ചു. അമല്‍ മനോജ് വിദ്യാര്‍ഥികളുമായി ക്യാമ്പനുഭവങ്ങള്‍ പങ്കുവെച്ചു. പിടിഎയുടെ ഉപഹാരം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ അരവിന്ദാക്ഷനും എന്‍എസ്എസ് യൂണിറ്റിന്റെ ഉപഹാരം സബ് ഇന്‍സ്‌പെക്ടര്‍ പ്രജീഷും സമ്മാനിച്ചു.

deepthi gas