മുനിസിപ്പല്‍ ഓഫീസിനു മുന്നില്‍ യുഡിഎഫ് ധര്‍ണ നടത്തി

0
88

elite 22-6-19
വടകര: സംസ്ഥാന സര്‍ക്കാറിന്റ ജനദ്രോഹ നയങ്ങള്‍ക്കെതിരെ വടകര മുനിസിപ്പല്‍ mhesഓഫീസിനു മുന്നില്‍ യുഡിഎഫ് ധര്‍ണ നടത്തി. കെപിസിസി സെക്രട്ടറി പി.എം.സുരേഷ്ബാബു സമരം ഉദ്ഘാടനം ചെയ്തു.
തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വെട്ടിക്കുറച്ച ഫണ്ട് പുനഃസ്ഥാപിക്കുക, കാരുണ്യ ബെനവലന്റ് ഫണ്ട് നിലനിര്‍ത്തുക, വൈദ്യുതി ചാര്‍ജ് വര്‍ധന പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് യുഡിഎഫ് ധര്‍ണ സംഘടിപ്പിച്ചത്. എംസി വടകര അധ്യക്ഷനായിരുന്നു. അഡ്വ.ഐ.മൂസ, കൂടാളി അശോകന്‍, ടി.കേളു, പുറന്തോടത്ത് സുകുമാരന്‍, പ്രൊഫ.കെ.കെ.മഹമൂദ്, എം.പി.അബ്ദുള്‍കരീം, പി.സഫിയ തുടങ്ങിയവര്‍ പ്രസംഗിച്ചു. പി.എസ്.രഞ്ജിത്ത് കുമാര്‍ സ്വാഗതം പറഞ്ഞു.

deepthi gas