യാത്രയയപ്പും അനുമോദനവും സംഘടിപ്പിച്ചു

0
227

elite 22-6-19

വടകര: വടകര കോ-ഓപ്പറേറ്റീവ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ നിന്ന് mhesവിരമിക്കുന്നവര്‍ക്കു യാത്രയയപ്പും കാപ്കോസ് അവാര്‍ഡ് ജേതാവ് അഡ്വ. സി വത്സലന് അനുമോദനവും സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അച്യുതന്‍ പുതിയേടത്ത് മുഖ്യപ്രഭാഷണം നടത്തി.
സൂപ്രണ്ട് ഇബ്രാഹിം, പ്രൊഫസര്‍മാരായ കൃഷ്ണദാസ്, ജയശ്രീ, കൃഷ്ണരാജു എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്. പ്രിന്‍സിപ്പല്‍ പ്രൊഫ സുരേഷ് വടക്കയില്‍ അധ്യക്ഷത വഹിച്ചു. ഡോ. അമ്മുക്കുട്ടി ഉപഹാരസമര്‍പ്പണം നടത്തി. സ്പെഷ്യല്‍ ഓഫീസര്‍ ബാബു ചാത്തോത്ത്, സ്റ്റാഫ് സെക്രട്ടറി വിജിന, നിഷ കെ.ടി, പി.ടി.എ.വൈസ് പ്രസിഡന്റ് പദ്മനാഭന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഹിസ്റ്ററി വിഭാഗം പ്രൊഫസര്‍ പദ്മനാഭന്‍ ചടങ്ങില്‍ സംബന്ധിച്ചു. സജിനി സ്വാഗതവും രാജ് കുമാര്‍ നന്ദിയും പറഞ്ഞു.

deepthi gas