രോഗങ്ങള്‍ കീഴടക്കിയ സഫ്‌വാന് ജനമൈത്രി പോലീസ് തുണയേകുന്നു

0
266

ടി.ഇ.രാധാകൃഷ്ണന്‍

നാദാപുരം: ജന്മനാ രോഗങ്ങള്‍ കീഴടക്കിയ സഫ്‌വാന് തുണയായി നാദാപുരം ജനമൈത്രീ elite 22-6-19പോലീസ്. ഇരിങ്ങണ്ണൂര്‍ കായപ്പനിച്ചിയിലെ പുതുക്കൂല്‍ താഴക്കുനി ഫിര്‍ദൗസിന്റെയും ലുബിനയുടെയും പത്ത് വയസ് പ്രായമായ സഫ്‌വാനെ രോഗങ്ങള്‍ വിടാതെ പിന്തുടരുകയാണ്.
തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ കുഞ്ഞിന് ജന്മം നല്‍കിയപ്പോള്‍ തന്നെ മൂത്ര തടസം നേരിട്ടതാണ് അസുഖങ്ങളുടെ തുടക്കം. ജനിച്ച് ദിവസങ്ങള്‍ക്ക് ശേഷം അപസ്മാര po - Copyരോഗവും പിടിപെട്ട് ഒരു മാസത്തോളം ആശുപത്രിയില്‍ കഴിയേണ്ടി വന്നു. പിന്നീട് നിരന്തരമായി പത്ത് വര്‍ഷത്തോളമായി കുടുംബം ആശുപത്രികള്‍ കയറിയിറങ്ങുന്നു.
അഞ്ചാം വയസില്‍ സ്‌കൂളില്‍ ചേര്‍ത്തെങ്കിലും പോകാന്‍ കഴിയാത്ത അവസ്ഥയിലായി. ഏഴ് വയസായതോടെ അപസ്മാര രോഗത്തോടൊപ്പം അന്തരീക്ഷ ഊഷ്മാവ് സഹിക്കാന്‍ കഴിയാതെ തളര്‍ന്ന് വീഴുന്ന രോഗവും പിടിപ്പട്ടു. ബേക്കറി തൊഴിലാളിയായ പിതാവ് ഫിര്‍ദൗസ് ജോലി ചെയ്ത് കിട്ടുന്ന വരുമാനം മകന്റെ mhesചികിത്സക്ക് തികയാത്ത അവസ്ഥയായി. ഇതിനിടയില്‍ നാദാപുരം ജൈന മൈത്രി പോലീസിലെ ബീറ്റ് ഓഫീസര്‍മാരായ എം.പി.സുധീഷും പി.സന്തോഷും കായപ്പനിച്ചി ഭാഗങ്ങളില്‍ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിക്കുന്നതിനിടെ സഫ്‌വാന്‍ തളര്‍ന്ന് വീഴുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ മാതാവ് നനഞ്ഞ തോര്‍ത്ത് ഉപയോഗിച്ച് പുതപ്പിക്കുന്നത് കണ്ട് ചോദിച്ചപ്പോഴാണ് കുട്ടിയുടെ അസുഖ വിവരങ്ങള്‍ അറിയുന്നത്.
ബീറ്റ് ഓഫീസര്‍മാര്‍ റൂറല്‍ ജില്ല ജനമൈത്രി നോഡല്‍ ഓഫീസറായ നെര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി അശ്വകുമാറിനെ വിവരം അറിയിക്കുകയും ഉടന്‍ തന്നെ അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ നാദാപുരം എസ്‌ഐ എന്‍. പ്രജീഷിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. എസ്‌ഐയും സംഘവും സഫ്‌വാന്റെ വീട്ടിലെത്തി കുട്ടിയുടെ അസുഖങ്ങള്‍ ചോദിച്ചറിഞ്ഞ ഇവര്‍ ഉഷ്ണം സഹിക്കാന്‍ കഴിയാത്ത സഫ്‌വാന് ആശ്വാസമായി വീട്ടില്‍ എയര്‍ കണ്ടീഷണര്‍ ഘടിപ്പിക്കാന്‍ തീരുമാനിച്ചു. അടുത്ത ദിവസം തന്നെ വീട്ടില്‍ എയര്‍ കണ്ടീഷണര്‍ സ്ഥാപിക്കാനാണ് നാദാപുരം പോലീസിന്റെയും ജനമൈത്രി പോലീസിന്റെയും തീരുമാനം.

deepthi gas