മഴ കനക്കുന്നു; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്, കാസര്‍കോട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

0
553

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്നുമുതല്‍ ചൊവ്വാഴ്ച വരെ വിവിധ ജില്ലകളിള്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട് elite 22-6-19ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ പാംബ്ല, കല്ലാര്‍കുട്ടി, മലങ്കര po - Copyഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്താനും നിര്‍ദേശം നല്‍കി.
പത്തനംതിട്ട ജില്ലയിലെ ഏഴ് താലൂക്കുകളിലും 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങിയിട്ടുണ്ട്. പെരിയാറിന്റെയും മൂവാറ്റുപഴയാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇടുക്കിയില്‍ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. വാഗമണ്‍ – തീക്കോയി റൂട്ടില്‍ മണ്ണിടിഞ്ഞ് ഗതാഗതം mhesതടസപ്പെട്ടെങ്കിലും ഗതാഗതം പുനസ്ഥാപിച്ചു.
പത്തനംതിട്ടയില്‍ കനത്ത മഴ തുടരുകയാണ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് വെള്ളിയാഴ്ച റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ 24 മണിക്കൂറില്‍ 204 മില്ലീ മീറ്ററില്‍ കൂടുതല്‍ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കണ്ണൂര്‍ നഗരത്തില്‍ നൂറിലധികം വീടുകള്‍ വെള്ളത്തിനടിയിലായി. കോഴിക്കോട് കടല്‍ക്ഷോഭവും വെള്ളക്കെട്ടും രൂക്ഷമായതിനെ തുടര്‍ന്ന് ഇരുപതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. താവക്കര കേന്ദ്രമായുള്ള കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയും വെള്ളത്തിനടിയിലായിട്ടുണ്ട്.
ജൂലൈ 21ന് മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും ജൂലൈ 22ന് കോട്ടയം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും, ജൂലൈ 23ന് കണ്ണൂര്‍ എന്നി ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

deepthi gas