കഞ്ചാവ് കേസില്‍ കഠിന തടവും പിഴയും

0
112

elite 22-6-19
വടകര: കഞ്ചാവ് കേസില്‍ പ്രതികള്‍ക്ക് കഠിന തടവും പിഴയും ശിക്ഷ. കാസര്‍കോട് mhesനെല്ലിക്കാട് സ്വദേശികളായ തെക്കരാജ ആരിഫാ മന്‍സിലില്‍ അബ്ദുള്‍ നൗഷാദ്(30), പുതിയക്കട്ടി പി. അബൂബക്കര്‍(32)എന്നിവരെയാണ് വടകര എന്‍ഡിപിഎസ് കോടതി ജഡ്ജി എം.വി.രാജകുമാര ശിക്ഷിച്ചത്.
നൗഷാദിന് മൂന്ന് വര്‍ഷം കഠിനതടവും 15,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ 45 ദിവസംകൂടി കഠിന തടവ് അനുഭവിക്കണം. അബൂബക്കറിന് ഒന്നരവര്‍ഷം കഠിന തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2016 ജനുവരി എട്ടിന് വടകര റെയില്‍വേസ്റ്റേഷന് സമീപത്തെ അക്കേഷ്യ മരങ്ങള്‍ക്കിടയില്‍വെച്ചാണ് വടകര എസ്‌ഐ പി.എസ്.ഹരീഷും സിഐയുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്ന് നൗഷാദില്‍നിന്ന് നാലുകിലോ കഞ്ചാവും അബൂബക്കറില്‍ നിന്ന് രണ്ടുകിലോ കഞ്ചാവും പിടിച്ചെടുത്തത്.

deepthi gas