കൊയിലാണ്ടിയില്‍ ലോറികള്‍ കൂട്ടിയിടിച്ച് ഒരു മരണം; ഒഴിവായത് വന്‍ ദുരന്തം

0
1517

സുധീര്‍ കൊയിലാണ്ടി

കൊയിലാണ്ടി: ദേശീയ പാതയില്‍ കൊയിലാണ്ടി നഗരത്തില്‍ കണ്ടെയിനര്‍ ലോറിയും എല്‍പിജി ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കടവരാന്തയില്‍ elite 22-6-19ഉറങ്ങുകയായിരുന്ന ആളടക്കം അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ 2.45 ഓടെ പെട്രോള്‍ പമ്പിനു സമീപമാണ് അപകടം.
കണ്ടെയിനര്‍ ലോറിയിലുണ്ടായിരുന്ന മലപ്പുറം തിരൂര്‍ സ്വദേശി ജാഫര്‍ ആണ് മരിച്ചത്. po - Copyഇയാളുടെ കൂടെയുണ്ടായിരുന്ന ബാപ്പു, അബൂബക്കര്‍, എല്‍പിജി ടാങ്കറിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ രാജേന്ദ്രന്‍, ചിന്നദുരൈ എന്നിവരെയും കടവരാന്തയില്‍ ഉറങ്ങുകയായിരുന്ന കോട്ടയം സ്വദേശി രാജനെയും കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാപ്പുവിന്റെയും രാജേന്ദ്രന്റെയും നില ഗുരുതരമാണ്.
മംഗലാപുരത്തു നിന്ന് എല്‍പിജിയുമായി ചേളാരിയിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയും കോഴിക്കോട് നിന്ന് മല്‍സ്യം കയറ്റിപ്പോവുകയായിരുന്ന കണ്ടയിനര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തെതുടര്‍ന്ന് നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി mhesസമീപത്തെ കടകളിലെക്ക് പാഞ്ഞുകയറിയതിനെ തുടര്‍ന്ന് രണ്ടുകടകള്‍ പൂര്‍ണമായും തകര്‍ന്നു. കൊയിലാണ്ടി ഫയര്‍ഫോഴ്‌സും പോലീസും ഓട്ടോ ഡ്രൈവര്‍മാരും കുതിച്ചെത്തിയാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്. കണ്ടെയിനര്‍ ലോറിയിലുണ്ടായിരുന്നവരെ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് ഫയര്‍ഫോഴ്‌സ് പുറത്തെടുത്തത്. കടവരാന്തയില്‍ കിടന്ന രാജനെയും ഫയര്‍ഫോഴ്‌സ് ഏറെ ശ്രമകരമായാണ് രക്ഷപ്പെടുത്തിയത്.
കെഎസ്ആര്‍ടിസി ബസിനെ മറികടക്കാനുള്ള ശ്രമത്തിലാണ് കണ്ടെയിനര്‍ ലോറി ടാങ്കറിലിടിച്ചതെന്നു പറയുന്നു. ടാങ്കറിന്റെ മുന്‍ഭാഗത്തെ ക്യാബിന്‍ പുര്‍ണമായും തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം താറുമാറായി. ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തത്തില്‍ deepthi gasനിന്നു കൊയിലാണ്ടി രക്ഷപ്പെട്ടത്. ടാങ്കര്‍ ലോറിക്കു ചോര്‍ച്ച ഉണ്ടായിരുന്നെങ്കില്‍ സ്ഥിതി ഗുരുതരമായേനെ. ചോര്‍ച്ച ഇല്ലെന്ന് അധികൃതര്‍ ഉറപ്പു വരുത്തിയതോടെയാണ് ആശ്വാസമായത്. 

അപകടത്തെ തുടര്‍ന്ന് ഗതാഗതം തിരിച്ചുവിട്ടു. അഞ്ച് മണിയോടെ ഭാഗികമാ യി പുനസ്ഥാപിച്ചു. അപകടവിവരമറിഞ്ഞ് കൊയിലാണ്ടി തഹസില്‍ദാര്‍ ബി.പി.അനിയും മറ്റ് റവന്യൂ ഉദ്യോഗസ്ഥരും സിഐ കെ.ഉണ്ണികൃഷ്ണന്‍, എസ്‌ഐ റൗഫ്, തുടങ്ങിയവരും ജനപ്രതിനിധികളും കൊയിലാണ്ടി അഗ്‌നിശമന സേനാവിഭാഗം സ്റ്റേഷന്‍ ഓഫീസര്‍ സി.പി.ആനന്ദന്‍ തുടങ്ങിയവരും സ്ഥലത്തെത്തി. അപകടത്തില്‍പ്പെട്ട കണ്ടയ്‌നര്‍ ലോറി പഴയ സ്റ്റാന്റിലെക്ക് മാറ്റി. ചേളാരിയില്‍ നിന്നും ഇന്‍സ്‌പെക്ഷന്‍ സീനിയര്‍ ഫോര്‍മാന്‍മാരായ മധു സൂദനന്‍, വിനോദ് കുമാര്‍ തുടങ്ങിയവരും സ്ഥലത്തെത്തി. ടാങ്കര്‍ ലോറി പരിശോധിച്ച് ഗ്യാസ് ലീക്ക് ഇല്ലെന്ന് ഉറപ്പു വരുത്തി ടാങ്കര്‍ ലോറി മാറ്റാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു.

മരണം രണ്ടായി
കൊയിലാണ്ടിയില്‍ ലോറികള്‍ കൂട്ടിയിടിച്ചുള്ള അപകടത്തില്‍ മരണം രണ്ടായി. ഗുരുതരവസ്ഥയിയിലായിരുന്ന രാജേന്ദ്രനാണ് കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ മരിച്ചത്. ടാങ്കര്‍ ലോറിയിലുണ്ടായിരുന്ന ആളാണ് രാജേന്ദ്രന്‍.