വിത്തറിവുകള്‍ പറഞ്ഞ് പെരുവയല്‍ രാമന്‍; കുട്ടികളില്‍ വിസ്മയം

0
274

വടകര: പ്രശസ്ത നെല്‍വിത്ത് സംരക്ഷകനും കര്‍ഷകനുമായ പെരുവയല്‍ രാമനുമായി നടത്തിയ മുഖാമുഖം പുതുതലമുറയിലെ വിദ്യാര്‍ഥികള്‍ക്ക് പുത്തന്‍ അനുഭവമായി. elite 22-6-19വിത്തറിവും കൃഷിയറിവുമായി ഏറെ സമയം വിദ്യാര്‍ഥികള്‍ രാമേട്ടനുമായി സംവദിച്ചു. പുത്തൂര്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹ്യുമാനിറ്റീസ് , നാച്വര്‍ ക്ലബ് അംഗങ്ങളായ പത്തോളം വിദ്യാര്‍ഥികളാണ് രാമേട്ടന്റെ അനുഭവ വിവരണത്തിനു mhesമുന്നില്‍ കാതോര്‍ത്തു നിന്നത്. പ്രിയ സുഹൃത്തുക്കള്‍ പ്രശോഭിന്റെയും സനീഷിന്റെയും സംരംഭമായ ‘7 ഡേയ്‌സ് ‘ ജൈവോല്പന്ന ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനത്തിന് വടകര നാരായണ നഗറില്‍ എത്തിയതായിരുന്നു രാമേട്ടന്‍. ജേര്‍ണലിസം അധ്യാപിക ആതിര സുരേന്ദ്രന്‍, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് അധ്യാപിക ദൃശ്യ എന്നിവര്‍ നേതൃത്വം നല്‍കി.
മുട്ടോളമെത്തുന്ന മുണ്ടും കുടുക്ക് പൊട്ടിയ കുപ്പായവുമിട്ട് വയനാട്ടിലെ ചെളിമണ്ണില്‍ അന്നുമിന്നും രാമേട്ടനുണ്ട്. അയാളാണ് വയനാടിന്റെ നെല്ലച്ഛന്‍. നൂറ്റമ്പത് കൊല്ലം പഴക്കമുള്ള പുല്ലുമേഞ്ഞ മണ്‍വീട്ടില്‍ ജീവിക്കുന്ന ഈ മനുഷ്യനെയാണ് ലോകം ജീന്‍ബാങ്കര്‍ എന്ന് പേരിട്ട് വിളിച്ചത്. കേരളം പെരുവയല്‍ രാമനെ എത്ര കേട്ടു എന്ന് അറിയില്ല. പക്ഷേ പാശ്ചാത്യ രാജ്യങ്ങള്‍ അയാളെ കേട്ടിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങള്‍ മുതല്‍ ലാറ്റിനമേരിക്ക വരെ കേട്ടിട്ടുണ്ട്. വയനാട്ടില്‍ നടന്ന ദേശീയ ശാസ്ത്ര കോണ്‍ഗ്രസ് വേദിയിലും ബ്രസീലില്‍ നടന്ന ഇന്റര്‍നാഷണല്‍ ശാസ്ത്ര കോണ്‍ഗ്രസ് വേദിയിലും ചെറുവയല്‍ രാമന്‍ അതിഥിയായെത്തി.

deepthi gas